‘ദൃശ്യം 3’ ഒടിടി കരാർ താൽക്കാലികമായി വിലക്കി ഡൽഹി ഹൈക്കോടതി; കാരണം ഇതാണ് 

APRIL 22, 2026, 10:24 PM

ഡൽഹി: മോഹൻലാൽ നായകനായ ‘ദൃശ്യം 3’ ചിത്രത്തിന്റെ ഒടിടി കരാറിൽ പ്രവേശിക്കുന്നത് താൽക്കാലികമായി വിലക്കി ഡൽഹി ഹൈക്കോടതി. ആശിർവാദ് സിനിമാസിനെതിരെ ആമസോൺ പ്രൈം നൽകിയ ഹർജിയിലാണ് കോടതി നടപടി ഉണ്ടായിരിക്കുന്നത്.

കേസ് വീണ്ടും പരിഗണിക്കുന്ന മേയ് 15 വരെ ഒടിടി കരാറുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവെക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. 2020ൽ ആശിർവാദ് സിനിമാസുമായി ‘ദൃശ്യം’ ഫ്രാഞ്ചൈസിയുടെ ഭാവി ചിത്രങ്ങളുടെ അവകാശവുമായി ബന്ധപ്പെട്ട കരാർ നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആമസോൺ പ്രൈം കോടതിയെ സമീപിച്ചത്.

മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുക്കുന്ന ‘ദൃശ്യം 3’ മെയ് 21ന് തിയേറ്ററുകളിൽ എത്തുമെന്നാണ് നിലവിലെ പ്രഖ്യാപനം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്.

vachakam
vachakam
vachakam

2024 ഡിസംബർ മാസത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. ആദ്യം ഏപ്രിൽ 2ന് റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മാറ്റം വരുത്തി മോഹൻലാലിന്റെ ജന്മദിനമായ മെയ് 21ലേക്ക് മാറ്റുകയായിരുന്നു.

മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സതീഷ് കുറുപ്പ് ഛായാഗ്രഹണവും, വിനായക് എഡിറ്റിംഗും, അനിൽ ജോൺസൺ സംഗീത സംവിധാനവും നിർവഹിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam