തമിഴ്നാട് തെരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തി താരങ്ങൾ; വൈറലായി തൃഷയുടെ ചിത്രങ്ങൾ

APRIL 23, 2026, 5:12 AM

ചെന്നൈ: തമിഴ്നാട് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സിനിമാ താരങ്ങൾ വോട്ട് രേഖപ്പെടുത്തി. നടി തൃഷ വോട്ട് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. താരങ്ങളായ അജിത് കുമാർ, രജനീകാന്ത്, വിജയ് എന്നിവരും നേരത്തെ വോട്ട് രേഖപ്പെടുത്തി. രാവിലെ ചെന്നൈയിലെ നീലങ്കരൈയിൽ ക്യൂവിൽ നിന്നാണ് വിജയ് വോട്ട് ചെയ്തത്.

അതേസമയം വിജയും തൃഷയും ഒരേ ബൂത്തിലാണോ വോട്ട് ചെയ്യുന്നതെന്നായിരുന്നു ആരാധകരുടെ ആകാംക്ഷ. എന്നാൽ ഇരുവരും വ്യത്യസ്ത സ്ഥലങ്ങളിലാണ് വോട്ട് ചെയ്തത്. തൃഷ ചെന്നൈയിലെ ആൽവാർപേട്ടയിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. രണ്ട് സ്ഥലങ്ങൾക്കുമിടയിൽ ഏകദേശം 10 കിലോമീറ്റർ ദൂരമുണ്ട്.

സമീപകാലത്ത് ഒരു വിവാഹ ചടങ്ങിൽ വിജയും തൃഷയും ഒരുമിച്ച് പങ്കെടുത്ത ചിത്രങ്ങൾ വൈറലായിരുന്നതോടെ, ഇരുവരെയും കുറിച്ചുള്ള വാർത്തകൾ സിനിമാ മേഖലയ്ക്ക് പുറമെ രാഷ്ട്രീയ വൃത്തങ്ങളിലും ശ്രദ്ധ നേടിയിരുന്നു.

vachakam
vachakam
vachakam

വോട്ട് ചെയ്യാനെത്തിയ താരങ്ങളെ കാണാൻ ആരാധകർ ഇരിടത്തും വലിയ തോതിൽ തടിച്ചുകൂടി. വിജയ് എത്തിയപ്പോൾ അനുയായികൾ മുദ്രാവാക്യം വിളിച്ചും ആവേശം പ്രകടിപ്പിച്ചുമായിരുന്നു സ്വീകരണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam