ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം 'നീക്കം'  ടൈറ്റിൽ പ്രകാശനം നടത്തി 

APRIL 23, 2026, 9:33 AM

 കോരിച്ചൊരിയുന്ന മഴയിൽ കുടയും ചൂടി ജനക്കൂട്ടത്തിനിടയനിടയിൽ നിന്നുകൊണ്ട് ഉത്ക്കണ്ഠയോടെ എന്തോ നോക്കിക്കാണുന്ന ദിലീപിൻ്റെ ലുക്കോടെ നീക്കം എന്ന ടൈറ്റിൽ പ്രകാശനം നടന്നു.

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനാണ് നീക്കം എന്നു നാമകരണം ചെയ്തിരിക്കുന്നത്..

ദിലീപിൻ്റെ നൂറ്റി അമ്പത്തിരണ്ടാമതു ചിത്രമായ ഈ ചിത്രം  D 152 എന്ന് അനൗൺസ് ചെയ്തു കൊണ്ടായിരുന്നു ചിത്രീകരണം ആരംഭിച്ചത്.

vachakam
vachakam
vachakam

ഉർവ്വശി തീയേറ്റേഴ്‌സ് & കാക്കാ സ്റ്റോറീ മ്പിൻ്റെ ബാനറിൽ സന്ധീപ് സേനൻ, അലക്‌സ് ഈ . കുര്യൻ എന്നിവർ ഈ ചിത്രം നിർമ്മിക്കുന്നു. കോ പ്രൊഡ്യൂസേർസ് - സംഗീത് സേനൻ- നിമിത ഫ്രാൻസിസ്.എം.. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- രഘു സുഭാഷ് ചന്ദ്രൻ.

പൂർണ്ണമായും, ഇമോഷണൽ ഡ്രാമ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്നതാണ് ഈ ചിത്രം. 

 പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തി കൊണ്ടുള്ള സഞ്ചാരമാണ് ഈ ചിത്രത്തിൻ്റേത്. തൊടുപുഴ ,കൊച്ചി എന്നിവിടങ്ങളിലുമായി അറുപതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്.

vachakam
vachakam
vachakam

ദിലീപിനു പുറമേ ബിനു പപ്പു, ബിലാസ് ചന്ദ്രൻ, അശോകൻ,ശാരി, സിദ്ദിഖ്, കലാഭവൻ ഷാജോൺ, സാദിഖ്, ഡ്രാക്കുള സുധീർ,കോട്ടയം രമേഷ്, ,ഷെല്ലി, എന്നിവരും പ്രധാന. വേഷങ്ങളിലുണ്ട്. വിബിൻ ബാലചന്ദ്രൻ്റേതാണു തിരക്കഥ'. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam