ചാൻസ് തരാമെന്ന് പറഞ്ഞ് ഫ്ലാറ്റിൽ വിളിച്ച്‌ വരുത്തി  ലൈംഗികമായി പീഡിപ്പിച്ചു; ബാബുരാജിനെതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

AUGUST 26, 2024, 11:18 AM

തിരുവനന്തപുരം: പ്രമുഖ നടന്മാർക്കെതിരെ ലൈംഗിക ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ് രംഗത്ത്. അമ്മ ജോയിന്‍റ് സെക്രട്ടറി ബാബുരാജ്, യുവനടൻ ഷൈൻ ടോം ചാക്കോ എന്നിവർക്കെതിരെയാണ് ആരോപണം.

ചാൻസ് തരാമെന്ന് പറഞ്ഞ് ആലുവയിലെ വീട്ടില്‍ വിളിച്ച്‌ വരുത്തി ബാബുരാജ് പീഡിപ്പിച്ചെന്ന് യുവതി ആരോപിച്ചു. വിശ്രമിക്കാൻ തന്ന മുറിയില്‍ അതിക്രമിച്ച്‌ കയറി കതക് അടച്ച ശേഷം ബലപ്രയോഗിച്ച്‌ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വെളിപ്പെടുത്തല്‍.

തിരക്കഥാകൃത്തും, സംവിധായകനും വീട്ടിലുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവിടേക്ക് വിളിച്ചുവരുത്തിയത്. സിനിമയില്‍ മുഴുനീള കഥാപാത്രമാണ് വാഗ്ദാനം ചെയ്തത്. നിരവധി പെണ്‍ക്കുട്ടികള്‍ ഇത്തരത്തില്‍ ബാബുരാജിന്‍റെ കെണിയില്‍ വീണിട്ടുണ്ടെന്നും പലരും ഭയം മൂലമാണ് ഒന്നും പുറത്ത് പറയാത്തതെന്നും യുവതി പറയുന്നു.

vachakam
vachakam
vachakam

നടൻ ഷൈൻ ടോം ചാക്കോയുടെ പേരില്‍ ചാൻസുണ്ടെന്ന് പറഞ്ഞ് കൊച്ചിയിലുള്ള നിരവധി പേർ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും യുവതി ആരോപിച്ചു. രണ്ട് ദിവസം ഷൈൻ ടോമിന്‍റെ കൂടെ ചില്‍ ചെയ്യാമെന്ന് പറഞ്ഞാണ് വിളിച്ചത്. ഷൈൻ ടോമിന്‍റെ നിർദേശപ്രകാരമാണ് അവർ വിളിച്ചതെന്നാണ് ആരോപണം.

സംവിധായകൻ ശ്രീകുമാറിനെതിരെയും യുവതി പീഡനരോപണം ഉന്നയിച്ചിട്ടുണ്ട്. പരസ്യചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് തന്നെ നിരന്തരം ബന്ധപ്പെട്ടു. മോളെ എന്ന് വിളിച്ചാണ് സംസാരിച്ചത്. ആദ്യം സംശയം ഒന്നും തോന്നിയില്ല. പിന്നീടാണ് ഈ വിളിയുടെ അർഥം മനസിലായതെന്നും യുവതി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam