വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ കുതിരാൻ വലതു തുരങ്കത്തിൽ (പാലക്കാട് ദിശയിലേക്കുള്ളത്) അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഗതാഗത ക്രമീകരണമേർപ്പെടുത്തി.
അറ്റകുറ്റപ്പണി നടക്കുന്ന ഭാഗത്ത് ഒറ്റവരിയായാണ് ഗതാഗതക്രമീകരണം ഏർപ്പെടുത്തിയത്. കോൺക്രീറ്റ് ചെയ്തശേഷം രണ്ടാഴ്ചയെങ്കിലും ഗതാഗതക്രമീകരണം തുടരുമെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു.
തുരങ്കത്തിനുള്ളിൽ പൂർണമായും കോൺക്രീറ്റ് പാതയാണ്. സ്പീഡ് ട്രാക്കിൽ ഒരുഭാഗത്ത് റോഡിനടിയിൽനിന്ന് ഉറവ രൂപപ്പെട്ടിരുന്നു. ഇത് തടയുന്നതിനാണ് അറ്റകുറ്റപ്പണി ആരംഭിച്ചത്.
ഉറവ രൂപപ്പെടുന്നഭാഗത്തെ കോൺക്രീറ്റ് അടർത്തിയെടുത്ത് വീണ്ടും കോൺക്രീറ്റ് ചെയ്തുറപ്പിക്കും. വലതുതുരങ്കത്തിൽ ഇതിനു മുൻപും റോഡിനടിയിൽനിന്ന് ഉറവ രൂപപ്പെട്ടതിനെത്തുടർന്ന് കോൺക്രീറ്റ് അടർത്തിയെടുത്ത് മാറ്റിയശേഷം കോൺക്രീറ്റ് ചെയ്തിരുന്നു.
മൂന്നുവരിയിലൂടെ വരുന്ന വാഹനങ്ങൾ, അറ്റകുറ്റപ്പണി നടക്കുന്നഭാഗത്തെത്തുമ്പോൾ പെട്ടെന്ന് ഒരു വരിയിലേക്ക് മാറുന്നതോടെ ഇടയ്ക്ക് ഗതാഗതതടസ്സവും ഉണ്ടാകുന്നുണ്ട്. കാവശ്ശേരി പൂരം ദിവസം തുരങ്കത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
