ദേവന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തടസ്സപ്പെടുത്തി; ടി എൻ പ്രതാപനെതിരെ പരാതി നൽകാൻ ബിജെപി

APRIL 5, 2026, 10:27 PM

തൃശൂർ: മണലൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപനെതിരെ ബിജെപി തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകും.

നടനും ബിജെപി നേതാവുമായ ദേവന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തടസ്സപ്പെടുത്തി എന്നു കാണിച്ചാണ് പരാതി നൽകുക. കിറ്റ് വിവാദം ടി എൻ പ്രതാപന്‍റെ പൊറോട്ടുനാടകം ആണെന്ന് മണലൂരിലെ എൻഡിഎ സ്ഥാനാർത്ഥി കെ കെ അനീഷ് കുമാർ പ്രതികരിച്ചു.

കുറേ കൊലപാതകികളെയും ക്രിമിനൽ പ്രതികളെയും കൂട്ടിക്കൊണ്ടുവന്ന് പ്രതാപൻ കളിച്ച നാടകം ആയിരുന്നു അത്. ബിജെപി പ്രവർത്തകരോ ദേവനോ കിറ്റ് വാങ്ങിയെന്നോ കൊടുത്തെന്നോ തെളിയിക്കാൻ പോലീസിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും എൻഡിഎ സ്ഥാനാർത്ഥി വെല്ലുവിളിച്ചു.

vachakam
vachakam
vachakam

സൂപ്പർ മാർക്കറ്റ് ഉടമ എസ്എൻഡിപി നേതാവാണ്. സാമുദായിക നേതാവ് എന്ന നിലയിലാണ് അദ്ദേഹത്തെ ദേവൻ കാണാൻ എത്തിയത്. സൂപ്പർ മാർക്കറ്റിന്‍റെ ഉടമ അദ്ദേഹത്തിന് വിഷുവിന് കിട്ടിയ ഓർഡർ പ്രകാരം സാധന സാമഗ്രികൾ ഗോഡൌണിൽ തയ്യാറാക്കുകയായിരുന്നു.

ബിജെപി കിറ്റ് കൊടുത്തതായി എവിടെയെങ്കിലും കണ്ടെത്തിയിട്ടുണ്ടോ എന്നും എൻഡിഎ സ്ഥാനാർത്ഥി ചോദിച്ചു. ദേവനും കിറ്റും തമ്മിൽ ഒരു ബന്ധവുമില്ലെന്നും എൻഡിഎ സ്ഥാനാർത്ഥി അവകാശപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam