മോളിവുഡിൽ നിന്നും ഇടവേള എടുത്തതിൻറെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ജയറാം. മകൻ കാളിദാസിനൊപ്പം അഭിനയിക്കുന്ന 'ആശകൾ ആയിരം' എന്ന ചിത്രവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒന്നര വർഷത്തിന് മുകളിലായി ഞാൻ മലയാളത്തിലൊരു സിനിമ ചെയ്‌തിട്ട്. അതിന് ശേഷം എന്തുകൊണ്ട് മലയാള സിനിമ ചെയ്യുന്നു എന്ന് ആളുകൾ ചോദിക്കാറുണ്ട്.
മറ്റൊന്നുമല്ല, മനസിനെ 100 ശതമാനം തൃപ്‌തിപ്പെടുത്തുന്ന തിരക്കഥ വരാത്തതാണ് കാരണം. ആ ഇടവേളകളിൽ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ അഭിനയിക്കുകയായിരുന്നു. നായകതുല്യമല്ലാത്ത വേഷങ്ങളായിരുന്നു അവയെല്ലാം. നല്ല സിനിമയ്‌ക്ക് വേണ്ടിയുള്ള കാത്തിരിപ്പിനിടെയാണ് ഇതെല്ലാം ചെയ്‌തത്.'
തെലുങ്കിൽ 12 ഓളം സിനിമ ചെയ്തു. ആദ്യംചെയ്ത സിനിമ കണ്ട് അവർക്ക് ഇഷ്ടമായതുകൊണ്ടാണ് പിന്നീടും വിളിക്കുന്നത്. എന്നെ സംബന്ധിച്ച് ഞാൻ അതൊരു ക്രെഡിറ്റ് ആയാണ് കാണുന്നത്. കന്നഡയിൽ ശിവരാജ്കുമാറിനോടൊപ്പം ഒരു സിനിമ ചെയ്യാൻ കഴിഞ്ഞു. ഇപ്പോൾ വീണ്ടും ശിവരാജ്കുമാറിനൊപ്പം അടുത്ത സിനിമ ചെയ്യാൻ പോവുന്നു.
കാന്താര പോലെ വലിയ സിനിമയുടെ വലിയ ഭാഗമാവാൻ കഴിയുന്നു. എന്നെ വിളിക്കാവുന്നവയിൽ ഏറ്റവും നല്ല വേഷങ്ങൾക്കാണ് അവർ വിളിക്കുന്നത്. അതൊരിക്കലും നിരസിക്കാൻ പാടില്ല.ഇപ്പോൾ ഞാനും കാളിദാസും ചേർന്നൊരു മലയാള സിനിമ ചെയ്യാൻ പോവുകയാണ്. ജൂഡ് ആൻറണി തിരക്കഥ പറഞ്ഞപ്പോൾ ഞങ്ങൾക്ക് ഇഷ്‌ടപ്പെട്ടു. അച്ഛനും മകനും ചേർന്ന് ചെയ്‌താൽ നന്നാകുമെന്ന് അദ്ദേഹം പറഞ്ഞു. കേട്ടപ്പോൾ തന്നെ സന്തോഷമായി. കാളിദാസിനും മലയാളത്തിലേക്ക് ഓഫറുകൾ വരുന്നുണ്ടെങ്കിലും നല്ലതൊന്നും അല്ലായിരുന്നു. അങ്ങനെ അവനും ഇത്തരത്തിലൊരു ചിത്രം ചെയ്യാൻ കാത്തിരിക്കുകയായിരുന്നു. ഒരുപാട് സന്തോഷമുണ്ട്. "എന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
