ജയം രവിയുടെയും ഭാര്യ ആർതിയുടെയും വിവാഹമോചനത്തിന് കാരണം ഗായിക കെനിഷ?

SEPTEMBER 19, 2024, 11:18 AM

ജയം രവിയും ഭാര്യ ആർതിയും വിവാഹമോചിതരാകുന്നു എന്ന താരത്തിന്റെ സ്ഥിരീകരണം പുറത്ത് വന്നിട്ട് അധികം ദിവസങ്ങൾ ആയില്ല. എന്നാൽ ആരതി ഇക്കാര്യം താൻ അറിഞ്ഞില്ല എന്ന പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. എന്നാൽ ദമ്പതികൾ തമ്മിലുള്ള പ്രശ്‌നം എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

അതേസമയം ഗായിക കെനിഷയുമായി ജയം രവിക്ക് ബന്ധമുണ്ടെന്ന അഭ്യൂഹങ്ങള്‍ ഇപ്പോൾ ശക്തമാണ്. ജയം രവിയുടെയും ഭാര്യ ആർതിയുടെയും വിവാഹ വാർഷികദിനമായ ജൂണ്‍ നാലിന്ന് കുടുംബത്തിനൊപ്പം നടൻ ഉണ്ടായിരുന്നില്ല. കഴിഞ്ഞ 14 വർഷമായി ജയം രവി വിവാഹവാർഷിക ദിനത്തില്‍ ചിത്രീകരണം നിറുത്തിവച്ച്‌ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം സമയം ചിലവഴിക്കാൻ എത്താറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അത് ഉണ്ടായില്ല.

ഗോവയില്‍ അവധി ആഘോഷിക്കാൻ ജയംരവി പോയത് ആർതി കണ്ടെത്തിയത് പ്രശ്നങ്ങള്‍ക്ക് കാരണമായിയെന്നാണ് പുറത്തു വരുന്ന വിവരം. ഗോവ യാത്രയ്ക്ക് ജയംരവി ഉപയോഗിച്ചത് ആർതിയുടെ പേരില്‍ വാങ്ങിയ കാറാണ്. നിരോധിച്ച സണ്‍ ഫില്‍ട്ടർ പേപ്പർ ഒട്ടിച്ചതിനാല്‍ പൊലീസ് കാറിന് പിഴ ചുമത്തുകയും ചെയ്തു. വാഹനം ആർതിയുടെ പേരിലായിരുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹനവകുപ്പിന്റെ സന്ദേശം ചെന്നത് ആർതിയുടെ ഫോണിലേക്കാണ്. അപ്പോഴാണ് കെനിഷയെക്കുറിച്ച്‌ ആർതി അറിയുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam