ഇറാൻ–ഇസ്രയേൽ സംഘർഷം; യഷിന്റെ ‘ടോക്സിക്’ റിലീസ് മാറ്റി; പുതിയ റിലീസ് തീയതി അറിയാം 

MARCH 3, 2026, 11:26 PM

കെജിഎഫ്ന് ശേഷം യഷ് നായകനായി എത്തുന്ന ചിത്രം ടോക്സിക്കിന്റെ  റിലീസ് തീയതി മാറ്റി. ആദ്യം മാർച്ച് 19ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഇനി ജൂൺ 4ന് പുറത്തിറങ്ങും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ റിലീസ് ഇറാൻ–ഇസ്രയേൽ സംഘർഷത്തെ തുടർന്ന് മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന അനിശ്ചിതത്വം കാരണം മാറ്റിയെന്നാണ് വിവരം. സംഘർഷം സാധാരണ ജനജീവിതത്തോടൊപ്പം സിനിമാ മേഖലയെയും ബാധിച്ചിരിക്കുകയാണ്.

ടീസറിന്റെ സൂചനപ്രകാരം ചിത്രത്തിൽ യഷ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. അവസാനത്തിൽ പുതിയ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന യഷ് ശ്രദ്ധേയമാണ്. ഹോളിവുഡ് ശൈലിയിൽ ഒരുക്കിയിരിക്കുന്നതായുള്ള ദൃശ്യഭംഗിയും ടീസർ വ്യക്തമാക്കുന്നു. ചിത്രത്തിൽ അഞ്ച് നായികമാരാണുള്ളത്. നയൻതാര, കിയാര അദ്വാനി, സുദേവ് നായർ എന്നിവർ ഉൾപ്പെടുന്ന വൻ താരനിരയാണ് അണിനിരക്കുന്നത്.

vachakam
vachakam
vachakam

ആഗോള സ്വഭാവമുള്ള കഥയെന്നതിനാൽ പാൻ വേൾഡ് സിനിമയായി ഒരുക്കുകയാണ് ലക്ഷ്യം. കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ച് മറ്റ് ഇന്ത്യൻ ഭാഷകളിലേക്കും ഡബ് ചെയ്യുമെന്നാണ് റിപ്പോർട്ട്. കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമ്മാണം. യഷിന്റെ 19-ാം സിനിമയാണിത്. ‘എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്നാണ് ടാഗ് ലൈൻ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam