ന്യൂയോർക്കിൽ വെഡിങ് ബെൽ ! ആഡംബരത്തെ വെല്ലുന്ന അലങ്കാരങ്ങൾ, വിവാഹവേദിയിൽ വമ്പൻ പിയാനോയും; കാത്തിരുന്ന വിവാഹം ഇന്ന്!

JULY 3, 2026, 5:30 AM

സംഗീത ലോകവും കായിക ലോകവും ഒരുപോലെ കാത്തിരുന്ന ആ വമ്പൻ ആഡംബര വിവാഹം ഇന്ന് നടക്കും. പോപ്പ് താരം ടെയ്‌ലർ സ്വിഫ്റ്റും എൻഎഫ്എൽ താരം ട്രാവിസ് കെൽസിയും ഇന്ന് വിവാഹിതരാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിവാഹത്തിന്റെ വിശദാംശങ്ങൾ ഇരുവരും അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണെങ്കിലും, വിവാഹവേദിയായ ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ നിന്നുള്ള ചില കൗതുകകരമായ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

ജൂലൈ 2-ന് വേദിക്ക് മുന്നിൽ വലിയൊരു ആഡംബര 'ബെഡ്' ലോറിയിൽ നിന്നും ഇറക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പങ്കുവെച്ചിരുന്നു. ഈ ബോക്സിന് മുകളിൽ ‘VIP Bar 1’ എന്ന് രേഖപ്പെടുത്തിയിരുന്നതിനാൽ, വിവാഹവേദിയിലെ വിഐപി ബാറിന്റെ അലങ്കാരങ്ങൾക്കായി ഒരുക്കിയ പ്രത്യേക പ്രോപ്പർട്ടി ആയിരിക്കാം ഇതെന്നാണ് ആരാധകരുടെ നിഗമനം.

മാഡിസൺ സ്ക്വയർ ഗാർഡനെ യക്ഷിക്കഥകളിലെ മാന്ത്രിക പൂന്തോട്ടത്തിന് സമാനമായ രീതിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. 'മാജിക്കൽ മിഡ്‌സമ്മർ നൈറ്റ്' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഇവിടുത്തെ ലൈറ്റിങ്ങും ഡെക്കറേഷനും ഒരുക്കിയിരിക്കുന്നത്.വിവാഹവേദിക്ക് ഉള്ളിൽ വലിയൊരു കോട്ട (Castle) പണിയുന്നുണ്ടെന്ന തരത്തിൽ മുൻപ് വാർത്തകൾ വന്നിരുന്നെങ്കിലും അത് പിന്നീട് വൃത്തങ്ങൾ നിഷേധിച്ചു. കോട്ടയല്ല, മറിച്ച് പച്ചപ്പുല്ലും വലിയ മേലാപ്പുകളും  പ്രത്യേക സ്റ്റേജും ഒക്കെ ചേർന്ന അതിമനോഹരമായ ഒരു വിവാഹ മണ്ഡപമാണ് അവിടെ ഒരുക്കിയിട്ടുള്ളത്. ഇതോടൊപ്പം അലങ്കാരങ്ങളുടെ ഭാഗമായി ഒരു വലിയ 'ബേബി ഗ്രാൻഡ് പിയാനോയും' വേദിയിൽ എത്തിച്ചിട്ടുണ്ട്.

vachakam
vachakam
vachakam


ആദ്യം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന തികച്ചും സ്വകാര്യമായ ചടങ്ങിലായിരിക്കും ഇരുവരും പരസ്പരം മോതിരം മാറുന്നത്. തുടർന്ന് വൈകുന്നേരത്തോടെ നൂറുകണക്കിന് പ്രമുഖർ പങ്കെടുക്കുന്ന വമ്പൻ റിസപ്ഷൻ ഉണ്ടായിരിക്കും. ചടങ്ങിൽ ലോകപ്രശസ്ത സംഗീതജ്ഞരുടെ പ്രത്യേക ലൈവ് പെർഫോമൻസുകൾ ഉണ്ടാകുമെന്നും സൂചനയുണ്ട്. കടുത്ത സുരക്ഷാ വലയത്തിലാണ് മാഡിസൺ സ്ക്വയർ ഗാർഡൻ. ദൃശ്യങ്ങൾ പുറത്തുപോകാതിരിക്കാൻ ജീവനക്കാർക്ക് ഫോൺ വിലക്കും കടുത്ത പ്രൈവസി കരാറുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam