മകൻ നിയോമിന്റെ മുഖം ആദ്യമായി പങ്കുവെച്ച് സോഷ്യൽ മീഡിയ താരവും ഇൻഫ്ളുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ. ഭർത്താവ് അശ്വിനും മകൻ ഓമി എന്നു വിളിക്കുന്ന നിയോമിനും ഒപ്പമുള്ള ചിത്രമാണ് ദിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
'ഞങ്ങളുടെ കുഞ്ഞുലോകം' എന്ന അടിക്കുറിപ്പോടെയാണ് ദിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓമിയുടെ ഫോട്ടോയ്ക്കൊപ്പം ദിയയുടെ ചെറുപ്പത്തിലെ ഫോട്ടോ ചേർത്തുവെച്ചു കൊണ്ടുള്ള സ്റ്റോറിയും ദിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്.
ആരാധകർ ദിയയുടെ ചിത്രം ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ആരാധകരെ കൂടാതെ ദിയയുടെ സഹോദരിമാരായ അഹാനയും ഹൻസികയും അടക്കമുള്ളവർ കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്. 'ഞങ്ങളുടെ ഹാർട്ബീറ്റാണ് ഓമി' എന്നാണ് അഹാന കമന്റ് ചെയ്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്