2025ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞത് മഹാ കുംഭമേള! റിപ്പോർട്ട് പുറത്തുവിട്ട് ​ഗൂ​ഗിൾ

DECEMBER 4, 2025, 8:36 AM

ഈ വർഷം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ സ്ഥലങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ​ഗൂ​ഗിൾ. ഇന്ത്യൻ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റുകൾ എത്രത്തോളം വൈവിധ്യപൂർണ്ണമാണെന്ന് വ്യക്തമാക്കുന്നതാണ് ​ഈ ലിസ്റ്റ്.

ഗൂഗിളിന്റെ ഇന്ത്യയിലെ ഏറ്റവും ട്രെൻഡിംഗ് സെർച്ചുകളിൽ മഹാകുംഭ മേള 2025 ആണ് ഒന്നാം സ്ഥാനം നേടിയത്. ആത്മീയ ടൂറിസത്തിന്റെ ഉയർച്ചയെ അത് എത്രത്തോളം ശക്തമായി സ്വാധീനിച്ചു എന്നാണ് ​ഗൂ​ഗിൾ റിപ്പോർട്ട് കാണിച്ചു തരുന്നത്. 

ഇന്ത്യയുടെ ആത്മീയ പൈതൃകം അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന സമയമാണിത്. ഇന്ത്യയുടെ ആത്മീയ പൈതൃകം അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന ഈ സമയത്ത്, ആഗോള ആത്മീയ-ടൂറിസം ഭൂപടത്തിൽ ഇന്ത്യയെ ഉറച്ചുനിൽക്കാൻ മഹാ കുംഭമേള സഹായിച്ചിട്ടുണ്ടെന്ന് നിരവധി യാത്രാ വിദഗ്ധർ പറയുന്നു .

vachakam
vachakam
vachakam

ദക്ഷിണേഷ്യയിലെ വർദ്ധിച്ചുവരുന്ന യാത്രാ താൽപ്പര്യത്തെയാണ് തിരയൽ പട്ടിക പ്രതിഫലിപ്പിക്കുന്നത് . ഫിലിപ്പീൻസ് (2-ാം സ്ഥാനം), വിയറ്റ്നാമിലെ ഫു ക്വോക്ക് (6-ാം സ്ഥാനം), തായ്‌ലൻഡിലെ ഫുക്കറ്റ് (7-ാം സ്ഥാനം), മാലിദ്വീപ് (8-ാം സ്ഥാനം) തുടങ്ങിയ സ്ഥലങ്ങളും പട്ടികയിൽ ഇടം നേടി.

ട്രെൻഡിംഗ് സെർച്ചുകളിൽ കശ്മീർ (5-ാം സ്ഥാനം), പോണ്ടിച്ചേരി (10-ാം സ്ഥാനം) എന്നിവയും ഇടം നേടി. അന്തരാഷ്ട്ര ടൂറിസം രം​ഗത്ത് ദക്ഷിണേഷ്യയുടെ സ്വാധീനം ശക്തമായി മാറുന്നതാണ് പട്ടികയിൽ കാണാനാകുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam