ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ് വിവാഹിതനാകുന്നു

JUNE 1, 2025, 7:58 AM

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ് വിവാഹിതനാകുന്നു. സമാജ്‌വാദി പാർട്ടി നേതാവും ഏറ്റവും പ്രായം കുറഞ്ഞ പാർലമെൻ്റ് എംപിമാരിൽ ഒരാളുകൂടിയായ പ്രിയ സരോജാണ് വധു.

ഉത്തർപ്രദേശിലെ മച്‌ലിഷഹർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചാണ് പ്രിയ സരോജ് പാർലമെൻ്റിലെത്തിയത്. ജൂൺ എട്ടിന് ഇവരുടെ വിവാഹ നിശ്ചയം നടക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാളാണ് പ്രിയ സരോജ്. 2024 ൽ മച്ച്‌ലിഷഹറിലെ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പ്രിയ തൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.

vachakam
vachakam
vachakam

പിതാവിനെ പിന്തുടർന്നാണ് പ്രിയ സരേജ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. പിതാവ് തുഫാനി സരോജ് മൂന്ന് തവണ എംപിയും നിലവിൽ യുപിയിലെ കെരകത്തിൽ നിന്നുള്ള എംഎൽഎയുമാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam