2024 ല്‍ ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. കമല്‍ഹാസന്‍റെ ജന്മദിനത്തില്‍ ചിത്രത്തിന്റെ ഫസ്റ്റ് ഇൻട്രോ നേരത്തെ പുറത്തുവിട്ടിരുന്നു. റെഡ് ജൈന്റ് മൂവിസാണ് തമിഴ്നാട്ടില്‍ ഇന്ത്യന്‍ 2 വിതരണത്തിന് എടുത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് സംബന്ധിച്ച് തമിഴ് മാധ്യമങ്ങള്‍ സുപ്രധാന അപ്ഡേറ്റ് നല്‍കിയിരിക്കുകയാണ്.
വരുന്ന മെയ് 24ന് ചിത്രം റിലീസ് ചെയ്തേക്കും എന്നാണ് വിവരം. നേരത്തെ തന്നെ ചിത്രം മെയില്‍ എത്തുമെന്ന് വിവരം ഉണ്ടായിരുന്നു. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും ചിത്രം റിലീസാകും എന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം തമിഴ്നാട്ടിലെ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ചിത്രത്തിന്‍റെ പ്രമോഷന്‍ ജോലികള്‍ ആരംഭിക്കുക എന്നാണ് പുറത്തു വരുന്ന വിവരം.
നേരത്തെ ആഗസ്റ്റ് 15 ആണ് ഇന്ത്യന്‍ 2 റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്.എന്നാല്‍ പുഷ്പ 2 ആഗസ്റ്റ് 15നാണ് എത്തുന്നത്. ഇത് ചിത്രത്തിന്‍റെ ദക്ഷിണേന്ത്യന്‍ മാര്‍ക്കറ്റില്‍ ക്ലാഷ് വരുത്തിയേക്കും എന്ന ആശങ്കയില്‍ റിലീസ് തീയതി മെയിലേക്ക് മാറ്റിയത് എന്നും വിവരമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്