നിങ്ങളെ ചിരിപ്പിക്കുന്ന ഞാൻ, കഴിഞ്ഞ കുറേക്കാലമായി ദിവസവും കരയുകയാണ്: ദിലീപ്

APRIL 19, 2024, 5:00 PM

പുതിയ ചിത്രമായ പവി കെയർ ടേക്കറിന്‍റെ ഓഡിയോ ലോഞ്ചില്‍ വികാരനിർഭരമായ പ്രസംഗവുമായി ദിലീപ്. വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി കരയുകയാണെന്നായിരുന്നു നടന്‍റെ വാക്കുകള്‍.

ചിരിപ്പിക്കാൻ ശ്രമിക്കുന്ന തനിക്ക് ഇവിടെ നിലനില്‍ക്കാൻ ഈ സിനിമ വളരെ ആവശ്യമാണെന്നും നടൻ പറഞ്ഞു.ഈ വേദിയില്‍ ഇന്ന് രണ്ട് ചടങ്ങുകള്‍ ആണ് നടന്നത്, വലിയ സന്തോഷമുണ്ട്. ഒന്ന് പവിയുടെ ഓഡിയോ ലോഞ്ച്, അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്ന് മലയാള സിനിമയുടെ തിയറ്റർ അസോസിയേഷന്‍റെ പുതിയ സംരംഭം.

ഫിയോക് ആദ്യമായി വിതരണത്തിനെത്തിക്കുന്ന സിനിമയാണ് പവി കെയർ ടേക്കർ. നന്മയുടെ സംരംഭം എന്നു പറയാം. ഫിയോക്കിന്‍റെ പ്രസിഡന്‍റഅ വിജയകുമാർ അത് എന്തിനുവേണ്ടിയാണെന്നും പറയുകയുണ്ടായി.

vachakam
vachakam
vachakam

ഫിയോക് എന്ന സംഘടനയ്ക്ക് വലിയ ഷോ ചെയ്യാൻ ഒക്കെയുള്ള പരിമിതികള്‍ ഒക്കെയുണ്ട്. അങ്ങനെ വിജയേട്ടൻ കണ്ടുപിടിച്ച ഒരാശയമാണ്. ലിയോ എന്ന സിനിമ വിതരണത്തിനെടുത്ത് തുടങ്ങാം എന്നായിരുന്നു തീരുമാനം.

പക്ഷേ അന്ന് അത് നടന്നില്ല. പിന്നീട് ഇതുമായി ബന്ധപ്പെട്ട് ചർച്ചകള്‍ വന്നു ജനറല്‍ ബോഡി കൂടി അവസാന തീരുമാനമായി. പത്തിരുപത് വർഷമായി വിതരണരംഗത്തുള്ള ആളാണ് നമ്മളൊക്കെ, എന്‍റെ അടുത്ത പടം ലിസ്റ്റിന്‍റെയും പിന്നീടുള്ളത് ഗോകുലത്തിന്‍റെയും ആയതിനാല്‍, ഈ സിനിമയിലൂടെ അത് ചെയ്യാം എന്ന് ഞാൻ തന്നെ തീരുമാനിക്കുകയായിരുന്നു.

സത്യസന്ധമായി പറഞ്ഞാല്‍ പ്രേക്ഷകരുടെ കയ്യടി അതുപോലെ തന്നെ, ഞാൻ ഇത്രയും പ്രശ്നത്തില്‍ നില്‍ക്കുമ്ബോള്‍ പോലും എന്നെ വിശ്വസിച്ചുകൊണ്ട് സിനിമ നിർമിക്കുന്ന എന്‍റെ നിർമാതാക്കള്‍, സംവിധായകർ, എഴുത്തുകാർ അങ്ങനെ കൂടെ പ്രവർത്തിച്ച ഒരുപാട് ആളുകളുടെ പ്രാർഥനയാണ് ഈ ഞാൻ.

vachakam
vachakam
vachakam

ഈ സിനിമ എനിക്ക് എത്രത്തോളം ആവശ്യം ആണെന്ന് നിങ്ങള്‍ക്ക് എല്ലാം അറിയാം. ഇത് എനിക്ക് 149ാമത്തെ സിനിമയാണ്. ഇത്രയും കാലം ഞാൻ ഒരുപാട് ചിരിച്ചു, ചിരിപ്പിച്ചു.കഴിഞ്ഞ കുറേക്കാലമായി ഞാൻ ദിവസവും കുറേ കരഞ്ഞുകൊണ്ടിരിക്കുന്ന ആളാണ്. ചിരിപ്പിക്കാൻ ശ്രമിക്കുന്ന എനിക്ക് ഇവിടെ നിലനില്‍ക്കാൻ ഈ സിനിമ വളരെ ആവശ്യമാണ്.

കാരണം എല്ലാവരും പറയുന്നത് ദിലീപ് എന്‍റർടെയ്ൻമെന്‍റ് എന്നാണ്. ഒരു നടൻ എന്ന നിലയില്‍ അതിന് ശ്രമിക്കും. വിനീത് പറഞ്ഞ കഥ, രാജേഷ് രാഘവൻ നന്നായി എഴുതിയ കഥ തിയറ്ററുകളിലേക്ക് എത്തുമ്ബോള്‍ എന്‍റെ പ്രേക്ഷകരിലേക്ക് കൂടി ആണ് എത്തുന്നത്. സ്‌ട്രെസ് ഒഴിവാക്കാനും ചിരിക്കാനും വേണ്ടിയാണു എന്‍റെ സിനിമ കാണാൻ എത്തുന്നത് എന്ന് പല വിഭാഗത്തിലുള്ള പ്രേക്ഷകരും പറയാറുണ്ട്. അങ്ങനെ എങ്കില്‍ നിങ്ങള്‍ക്ക് പറ്റിയ സിനിമയാണ് ഇത്- ദിലീപ് പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam