രാജിന്റെ മുന്നിൽ എനിക്ക് എന്ത് മണ്ടത്തരവും കാണിക്കാം,അദ്ദേഹം എന്നെ ഉപേക്ഷിച്ച് പോകില്ലെന്ന ആത്മവിശ്വാസമുണ്ട്; തുറന്ന് പറഞ്ഞു സാമന്ത

FEBRUARY 24, 2026, 10:56 PM

തെന്നിന്ത്യൻ താരം സാമന്ത തനറെ പുതുജീവിതം ആഘോഷിക്കുകയാണ്. ഭർത്താവും സംവിധായകനുമായ രാജ് നിദിമോരുവുമായുള്ള പുതിയ ചിത്രം ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹമോചനത്തിന് ശേഷം മറ്റൊരാളെ വീണ്ടും വിശ്വസിക്കാൻ കഴിയുമെന്ന് കരുതിയില്ലെന്നാണ് സാമന്ത പറയുന്നത്. രാജ് നൽകിയ സ്‌നേഹവും കരുതലും സ്വീകരിക്കാൻ താൻ മനസ്സായി തയ്യാറായതായും താരം കൂട്ടിച്ചേർത്തു.

“എല്ലാ കാര്യങ്ങളും ഞങ്ങൾ ഒരുമിച്ചാണ് ചെയ്യുന്നത്. വർക്കൗട്ടിനും ഒരുമിച്ചാണ് പോകുന്നത്. ഒരു ദിവസത്തേക്ക് പോലും വേർപിരിയേണ്ടിവന്നാൽ പ്രയാസമാകും. രാജിന്റെ മുന്നിൽ എനിക്ക് എന്ത് മണ്ടത്തരവും കാണിക്കാം. അദ്ദേഹം എന്നെ ഉപേക്ഷിച്ച് പോകില്ലെന്ന ആത്മവിശ്വാസമുണ്ട്,” എന്നാണ് സാമന്ത പറഞ്ഞത്.

താൻ ഇപ്പോൾ അഭിനയിക്കുന്നതല്ല, മറിച്ച് താനെന്ന വ്യക്തിയായി ജീവിക്കുകയാണ് ചെയ്യുന്നതെന്നും താരം പറഞ്ഞു. “ഇത് വെറും ഹണിമൂൺ ഘട്ടമെന്നു ഞാൻ കരുതുന്നില്ല. അതിനേക്കാൾ ആഴമുള്ള ബന്ധമാണ്. രാജ് കൂടെയുണ്ടാകുമ്പോൾ ഞാൻ കൂടുതൽ മികച്ച നടിയായി മാറുന്നു. സംവിധായകൻ എന്ത് ചിന്തിക്കും എന്ന ഭയം ഇല്ലാതെ കഥാപാത്രമായി മാറാൻ എനിക്ക് കഴിയുന്നു,” എന്നും സാമന്ത വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam