കൊച്ചി: ആലുവയിലെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി കതകടച്ച് ബലമായി പീഡിപ്പിച്ചുവെന്ന ജൂനിയർ ആർട്ടിസ്റ്റിന്‍റെ ആരോപണം തള്ളി നടനും അമ്മ അസോസിയേഷന്‍റെ താല്‍കാലിക ജനറല്‍ സെക്രട്ടറിയുമായ ബാബുരാജ്.
ഇല്ലാത്ത വീട്ടില്‍ വച്ച് എങ്ങനെ പീഡിപ്പിക്കുമെന്നും ആരോപണം ശരിയല്ലെന്നും നടൻ പറയുന്നു. 2019 ല്‍ ആലുവയിലെ വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്ന യുവനടിയുടെ ആരോപണം ശരിയല്ല. 2015 മുതല്‍ 2020 വരെ താൻ മൂന്നാറിലാണ് താമസിച്ചിരുന്നത്. ഇല്ലാത്ത വീട്ടില്‍ വച്ച് എങ്ങനെ പീഡിപ്പിക്കും. ബാബുരാജ് പറയുന്നു.
ചാൻസ് തരാമെന്ന് പറഞ്ഞ് ആലുവയിലെ വീട്ടിലേയ്ക്ക് വിളിച്ച് വരുത്തി ബാബുരാജ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. വിശ്രമിക്കാൻ തന്ന മുറിയില്‍ അതിക്രമിച്ച് കയറി കതക് അടച്ച ശേഷം ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വെളിപ്പെടുത്തല്‍.
തിരക്കഥാകൃത്തും, സംവിധായകനും വീട്ടിലുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവിടേക്ക് വിളിച്ചുവരുത്തിയത്. സിനിമയില്‍ മുഴുനീള കഥാപാത്രമാണ് വാഗ്ദാനം ചെയ്തത്. നിരവധി പെണ്‍ക്കുട്ടികള്‍ ഇത്തരത്തില്‍ ബാബുരാജിന്‍റെ കെണിയില്‍ വീണിട്ടുണ്ടെന്നും പലരും ഭയം മൂലമാണ് ഒന്നും പുറത്ത് പറയാത്തതെന്നും യുവതി പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്