ബോളിവുഡിൽ ഏറെ ആരാധകരുള്ള നടനാണ് രൺവീർ സിങ്. താരത്തിന്‍റെ 40-ാം ജന്മദിനമാണ് ഇന്ന്. ആരാധകർ താരത്തിന് പിറന്നാൾ ആശംസകൾ അറിയിക്കാൻ സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ ആണ് ആ ട്വിസ്റ്റ് ഉണ്ടായത്.
താരത്തിന് പിറന്നാള്‍ ആശംസകൾ അറിയിക്കാൻ തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തിരഞ്ഞെത്തിയ ആരാധകർ ശരിക്കും ഞെട്ടി. പിറന്നാളിന്‍റെ തലേ ദിവസമായ ഇന്നലെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ എല്ലാ പോസ്റ്റുകളും രണ്‍ബീര്‍ നീക്കം ചെയ്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 47.1 മില്ല്യൺ ഫോളോവർമാരാണ് താരത്തിന് ഇൻസ്റ്റഗ്രാമിലുള്ളത്.
എന്നാൽ ഇപ്പോൾ രൺവീറിന്റെ ഇൻസ്റ്റഗ്രാം പേജ് ശൂന്യമായിക്കിടക്കുകയാണ്. എന്തെങ്കിലും വലിയ അനൗൺസ്മെന്‍റുകള്‍ വരുന്നുണ്ടോയെന്നും അതല്ല ഇനി അദ്ദേഹം സോഷ്യൽ മീഡിയതന്നെ വിടുകയാണോ എന്നുമൊക്കെയാണ് ആരാധകരുടെ ആശങ്ക. കറുത്ത പശ്ചാത്തലത്തിൽ 12:12 എന്ന് എഴുതിയ സ്റ്റോറി മാത്രമാണ് ഇപ്പോൾ രൺവീറിന്റെ പേജിൽ ഉള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്