ഹാര്‍ദിക്കും നതാസയും വേര്‍പിരിഞ്ഞു; സ്വകാര്യത ആവശ്യപ്പെട്ട് ദമ്പതികള്‍

JULY 19, 2024, 2:56 AM

മുംബൈ: ഹാര്‍ദിക് പാണ്ഡ്യയും നതാസ സ്റ്റാന്‍കോവിച്ചും തങ്ങളുടെ വിവാഹബന്ധം വേര്‍പിരിയുന്നതായി സ്ഥിരീകരിച്ചു. വേര്‍പിരിയാന്‍ തീരുമാനിച്ചതായി ദമ്പതികള്‍ ഇന്‍സ്റ്റാഗ്രാമില്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി. ആഴ്ചകളോളം ഊഹാപോഹങ്ങള്‍ക്ക് ശേഷം നടാസ  മകന്‍ അഗസ്ത്യയ്ക്കൊപ്പം മുംബൈ വിട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് ശേഷമാണ് പ്രഖ്യാപനം.

മൂന്ന് വയസുള്ള മകനെ ഒരുമിച്ച് മാതാപിതാക്കളായി വളര്‍ത്തുന്നത് തുടരുമെന്ന് ഹാര്‍ദിക് പാണ്ഡ്യയും നതാസ സ്റ്റാന്‍കോവിച്ചും പറഞ്ഞു.

''4 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം, നതാസയും ഞാനും വേര്‍പിരിയാന്‍ തീരുമാനിച്ചു,'' പാണ്ഡ്യ വ്യാഴാഴ്ച വൈകുന്നേരം പങ്കിട്ട തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറഞ്ഞു. 

vachakam
vachakam
vachakam

''ഞങ്ങള്‍ ഒരുമിച്ച് ആസ്വദിച്ച സന്തോഷവും പരസ്പര ബഹുമാനവും സഹവാസവും കണക്കിലെടുത്ത് ഞങ്ങള്‍ക്ക് ഇത് കഠിനമായ തീരുമാനമായിരുന്നു,'' പ്രസ്താവനയില്‍ പറയുന്നു.

ഹാര്‍ദിക് പാണ്ഡ്യയും സെര്‍ബിയന്‍ മോഡലും നടിയുമായ നടാസ സ്റ്റാന്‍കോവിച്ചും 2020 ലാണ് വിവാഹിതരായത്. അതേ വര്‍ഷം തന്നെ മകന്‍ അഗസ്ത്യ പിറന്നു. ''ഞങ്ങള്‍ അഗസ്ത്യ എന്ന മകനാല്‍ അനുഗ്രഹീതരാണ്, ഞങ്ങളുടെ ഇരുവരുടെയും ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി അഗസ്ത്യ തുടരും, അവന്റെ സന്തോഷത്തിനായി ഞങ്ങളാല്‍ കഴിയുന്നതെല്ലാം നല്‍കുമെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ഒരുമിച്ചു ചേരും,'' ദമ്പതികള്‍ പറഞ്ഞു.

ദുഷ്‌കരമായ ഈ സമയത്ത് സ്വകാര്യത നല്‍കണമെന്നും ദമ്പതികള്‍ അഭ്യര്‍ത്ഥിച്ചു. ഹാര്‍ദിക്-നതാഷ ദമ്പതികളുടെ വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ മാസങ്ങളായി പ്രചരിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ നതാസ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് 'പാണ്ഡ്യ' എന്ന കുടുംബപ്പേര് നീക്കം ചെയ്യുകയും ഒരുമിച്ചുള്ള ഫോട്ടോഗ്രാഫുകള്‍ ഒഴിവാക്കുകയും ചെയ്തതോടെ അഭ്യൂഹങ്ങള്‍ ശക്തമായി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam