രോഗാവസ്ഥയെ അതിജീവിച്ചു, പതറാതെ പോരാടി; തന്റെ മാതൃത്വത്തെക്കുറിച്ച് ഹെയ്ലി ബീബർ 

MARCH 3, 2026, 10:18 PM

വിശ്വപ്രസിദ്ധ ഗായകൻ ജസ്റ്റിൻ ബീബറിൻ്റെ ഭാര്യയും മോഡലുമായ ഹെയ്ലി ബീബർ തന്റെ അമ്മയാകാനുള്ള യാത്രയിലെ വെല്ലുവിളികളെക്കുറിച്ച് ആദ്യമായി മനസ്സ് തുറക്കുന്നു.

അടുത്തിടെ നടന്ന ഒരു പോഡ്‌കാസ്റ്റിലാണ്, തൻ്റെ 16 മാസം പ്രായമുള്ള മകൻ ജാക്ക് ബ്ലൂസ് ജനിക്കുന്നതിന് മുൻപ് നേരിട്ട ശാരീരികവും മാനസികവുമായ പ്രയാസങ്ങളെക്കുറിച്ച് ഹെയ്ലി വെളിപ്പെടുത്തിയത്. ഗർഭധാരണം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും യൂട്രൈൻ സെപ്റ്റം (Uterine Septum) എന്ന ഗർഭാശയ സംബന്ധമായ രോഗാവസ്ഥ തന്നെ ഏറെ ഭയപ്പെടുത്തിയിരുന്നുവെന്നും താരം പറഞ്ഞു.

ഗർഭാശയ ഭിത്തിയിലെ അസ്വാഭാവികമായ കലകൾ ഗർഭപാത്രത്തെ രണ്ടായി വിഭജിക്കുന്ന അവസ്ഥയാണ് യൂട്രൈൻ സെപ്റ്റം. ഹെയ്ലിയുടെ കാര്യത്തിൽ ഇത് ഗുരുതരമായിരുന്നു. ഈ അവസ്ഥയുള്ള സ്ത്രീകളിൽ ഗർഭച്ഛിദ്രത്തിനുള്ള  സാധ്യത 25 മുതൽ 40 ശതമാനം വരെയാണെന്നും കുഞ്ഞ് നേരത്തെ ജനിക്കാൻ 20 ശതമാനം വരെ സാധ്യതയുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഗർഭിണിയാകുന്നതിന് മുൻപ് തന്നെ ശസ്ത്രക്രിയ ആവശ്യമായി വരുമെന്ന് കരുതിയിരിക്കെയാണ് താരം അപ്രതീക്ഷിതമായി ഗർഭം ധരിക്കുന്നത്.

vachakam
vachakam
vachakam

ഗർഭകാലത്തിന്റെ ആദ്യ ഘട്ടങ്ങളിൽ കുഞ്ഞ് നേരത്തെ ജനിക്കുമോ എന്ന പേടി ഹെയ്ലിയെയും ജസ്റ്റിനെയും വല്ലാതെ അലട്ടിയിരുന്നു. എന്നാൽ ആധുനിക രക്തപരിശോധനകളിലൂടെ കുഞ്ഞ് മാസം തികയാതെ ജനിക്കാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയത് ദമ്പതികൾക്ക് വലിയ ആശ്വാസമായി.

എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് 16 മാസം മുൻപ് ജാക്ക് ബ്ലൂസ് ജനിച്ചതോടെ ബീബർ കുടുംബത്തിൻ്റെ വലിയ ആശങ്കകൾക്ക് അവസാനമായി. സമാനമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് പ്രചോദനമാകുന്നതിനാണ് താൻ ഈ കാര്യങ്ങൾ വെളിപ്പെടുത്തുന്നതെന്ന് ഹെയ്ലി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam