കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ലോറിയല്‍ പാരീസ് പുറത്തിറക്കിയ വീഡിയോയില്‍ ഐശ്വര്യ റായ് ബച്ചന്റെ അസാന്നിധ്യം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നു. മേയ് 12 മുതല്‍ 23 വരെ നടക്കുന്ന ഫെസ്റ്റിവലിന്റെ ഔദ്യോഗിക മേക്കപ്പ് പാര്‍ട്ണറാണ് ലോറിയല്‍.
പ്രശസ്തമായ ഹോട്ടല്‍ മാര്‍ട്ടിനെസിന് മുന്നില്‍ തൂക്കിയിട്ടിരിക്കുന്ന ബ്രാന്‍ഡ് അംബാസഡര്‍മാരുടെ പോസ്റ്ററുകള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോയാണ് ബ്രാന്‍ഡ് പങ്കുവെച്ചത്. ഇതില്‍ ആലിയ ഭട്ട്, വയോള ഡേവിസ്, ഹെലന്‍ മിറന്‍, ഇവാ ലോംഗോറിയ തുടങ്ങിയവരുടെ പോസ്റ്ററുകള്‍ ഉണ്ടെങ്കിലും ഐശ്വര്യ റായുടെ പോസ്റ്റര്‍ കാണാനില്ല. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.
രണ്ട് പതിറ്റാണ്ടിലേറെയായി ബ്രാന്‍ഡിന്റെ ആഗോള അംബാസഡറായ ഐശ്വര്യയെ ഒഴിവാക്കിയത് ശരിയായില്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ''പുതിയ മുഖങ്ങള്‍ വന്നേക്കാം, പക്ഷേ ഐശ്വര്യയ്ക്ക് പകരമാവാന്‍ ആര്‍ക്കും കഴിയില്ല'' എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. ഇന്ത്യന്‍ വിപണിയില്‍ ലോറിയലിനെ ഇത്രത്തോളം ജനപ്രിയമാക്കിയതില്‍ ഐശ്വര്യയുടെ പങ്ക് വലുതാണെന്നും അവരോടുള്ള ബ്രാന്‍ഡിന്റെ നിലപാട് മോശമാണെന്നും കമന്റുകള്‍ ഉയരുന്നുണ്ട്. ഐശ്വര്യ ഇല്ലാത്ത ലോറിയലിന് ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ പ്രസക്തിയില്ലെന്നും ചിലര്‍ വാദിക്കുന്നു.
അതേസമയം നടി ആലിയ ഭട്ട് ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി പോയതായാണ് റിപ്പോര്‍ട്ടുകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
