കാലിന് പരിക്കേറ്റതിനെ തുടർന്ന് നടൻ അജിത് കുമാറിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. പത്മ ഭൂഷൺ വാങ്ങി തിരിച്ച് ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. ആരാധകർ വിമാനത്താവളത്തിൽ അദ്ദേഹത്തിന് ചുറ്റും കൂടിയതിനെ തുടർന്നാണ് നടന്റെ കാലിന് ചെറിയ പരിക്കേറ്റതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഡൽഹിയിൽ നിന്ന് ചെന്നൈയിൽ എത്തിയപ്പോൾ അദ്ദേഹത്തെ കാത്ത് എയർപോർട്ടിൽ വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ആൾക്കൂട്ടത്തെ കൃത്യമായി നിയന്ത്രിക്കാൻ സാധിക്കാത്തതാണ് അജിത്തിന്‍റെ അപകടത്തിന് കാരണമെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.
അതേസമയം അജിത്തിനെ ഫിസിയോതെറാപ്പിക്ക് വേണ്ടി അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ഇന്ന് വൈകുന്നേരം തന്നെ നടനെ ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്