ന്യൂഡെല്‍ഹി: ഹാനിയ ആമിര്‍, മഹിര ഖാന്‍ എന്നിവരുള്‍പ്പെടെ നിരവധി പാകിസ്ഥാന്‍ നടീനടന്‍മാരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ഇന്ത്യ. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.
ഇന്ത്യയില്‍ നിന്നുള്ള ഉപയോക്താക്കള്‍ ആക്സസ് ചെയ്യുമ്പോള്‍ നിരവധി പ്രശസ്ത പാകിസ്ഥാന്‍ നടന്മാരുടെയും കണ്ടന്റ് സ്രഷ്ടാക്കളുടെയും അക്കൗണ്ടില്‍ 'അക്കൗണ്ട് ലഭ്യമല്ല' എന്ന സന്ദേശമാണ് കാണിക്കുന്നത്.
'ഇന്ത്യയില്‍ അക്കൗണ്ട് ലഭ്യമല്ല. ഈ ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ അഭ്യര്‍ത്ഥന ഞങ്ങള്‍ പാലിച്ചതിനാലാണ് ഇത്,' ഇന്‍സ്റ്റാഗ്രാം ഈ അക്കൗണ്ടുകളില്‍ പറയുന്നു
ഇന്ത്യയില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത മറ്റ് പാകിസ്ഥാന്‍ സെലിബ്രിറ്റികള്‍ അലി സഫര്‍, സനം സയീദ്, ബിലാല്‍ അബ്ബാസ്, ഇഖ്റ അസീസ്, ഇമ്രാന്‍ അബ്ബാസ്, സജല്‍ അലി എന്നിവരാണ്.
ഡോണ്‍ ന്യൂസ്, സമ ടിവി, എആര്‍വൈ ന്യൂസ്, ജിയോ ന്യൂസ് തുടങ്ങിയ പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ നിരോധിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ രണ്ട് ദിവസം മുമ്പ് നടപടി സ്വീകരിച്ചിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്കും സൈന്യത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കുമെതിരെ പ്രകോപനപരവും വര്‍ഗീയമായി സെന്‍സിറ്റീവ് ആയതുമായ ഉള്ളടക്കം, തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരണങ്ങള്‍, തെറ്റായ വിവരങ്ങള്‍ എന്നിവ സംപ്രേഷണം ചെയ്തതിനാണ് ചാനലുകള്‍ നിരോധിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്