ഞെട്ടിക്കുന്ന ലുക്കിൽ ക്രിസ് ജെന്നർ; അമ്മ ക്രിസ് ജെന്നറിന്റെ പുതിയ ലുക്കിനെ കുറിച്ച് പ്രതികരിച്ചു കിം കർദാഷ്യാൻ

JUNE 4, 2025, 1:21 AM

69-ആം വയസ്സിൽ ക്രിസ് ജെന്നർ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്, അവളുടെ യുവത്വം നിറഞ്ഞ പുതിയ ലുക്ക് കാരണം ആണ്. എന്നാൽ ഇപ്പോൾ, മകൾ കിം കർദാഷ്യാനും അമ്മ ക്രിസ് ജെന്നറിന്റെ പുതിയ ലുക്കിനെ കുറിച്ച് പ്രതികരിച്ചു രംഗത്ത് എത്തിയിരിക്കുകയാണ്.

അതേസമയം ക്രിസ് ജെന്നറിന്റെ മുഖം കാലം പിന്നോട്ട് പോകുന്ന പോലെ ചെറുപ്പമായിരിക്കുന്നു എന്നാണ് ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ആരാധകരും ഡേർമറ്റോളജിസ്റ്റുമാർക്കും ഇതിൽ വലിയ ആശ്ചര്യമാണ്. താരത്തിന്റെ പുതിയ ലുക്ക് പലർക്കും വലിയ കൗതുകം ഉണർത്തി. ഹോളിവുഡിൽ ചെറിയ സൗന്ദര്യശസ്ത്രക്രിയകൾ സാധാരണമായിട്ടുള്ളതാണെങ്കിലും, ക്രിസിന്റെ മാറ്റം അതിനേക്കാൾ വലിയൊരു ചുവട് മുന്നേറിയത് പോലെ തോന്നുന്നു എന്നാണ് ഏവരും വ്യക്തമാക്കുന്നത്.

ഇതിൽ വളരെ രസകരമായ പ്രതികരണമാണ് കിം കർദാഷ്യാൻ പങ്കുവച്ചത്. താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ തന്റെ സുഹൃത്തായ ഹെയർസ്റ്റൈലിസ്റ്റ് ക്രിസ് ആപ്പിൽടൺ ധരിച്ചിരുന്ന ടീഷർട്ടിന്റെ ഫോട്ടോ ആണ് പങ്കുവെച്ചത്. ക്രിസ് ജെന്നർ എന്താണോ ചെയ്യുന്നത് അത് എനിക്കും വേണം എന്നാണ് ആ ടീഷർട്ടിൽ എഴുതിയിരുന്നത്.

vachakam
vachakam
vachakam

ക്രിസ് മുമ്പ് പലതവണ തന്നെ സൗന്ദര്യ ശസ്ത്രക്രിയകളെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ ലുക്ക് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ലെങ്കിലും താരം ശസ്ത്രക്രിയകൾ ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam