ജയിലിൽ നിന്നും പുറത്തു വന്ന ശേഷം പുതിയ റിയാലിറ്റി ഷോയ്ക്കായി ഒരുങ്ങി ടോഡ് ക്രിസ്ലിയും ജൂലി ക്രിസ്ലിയും; ആവശ്യപ്പെടുന്നത് കോടികൾ 

JUNE 4, 2025, 5:22 AM

ടോഡ് ക്രിസ്ലിയും ജൂലി ക്രിസ്ലിയും അമേരിക്കയിലെ ഒരു പ്രശസ്തമായ റിയാലിറ്റി ഷോയിലൂടെ പ്രശസ്തരായ ദമ്പതികളാണ്. അവർ പുതിയ റിയാലിറ്റി ഷോയ്ക്കായി ഒരുങ്ങുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. എന്നാൽ ഷോയ്ക്ക് ആയി കോടികളുടെ പ്രതിഫലം ആണ് ഇവർ ആവശ്യപ്പെടുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

അവരുടെ റിയാലിറ്റി ഷോയായ "Chrisley Knows Best" എന്ന ഷോയിലൂടെ ആണ് ഇവർ പ്രശസ്തരായത്. എന്നാൽ 2022-ൽ ടോഡും ജൂളിയും ബാങ്ക് തട്ടിപ്പിലും, ടാക്സ് ഫ്രേഡിലും കുറ്റക്കാരെന്ന് കണ്ടെത്തി. 2025-ൽ, പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ മാപ്പ് മുഖേന ആണ് അവർ മോചിതരായത്. ജയിലിൽ നിന്നും പുറത്തു വന്ന ശേഷം കൂടുതൽ പ്രൊഡക്ഷൻ കമ്പനികൾ ക്രിസ്ലി കുടുംബത്തെക്കുറിച്ചുള്ള പുതിയ ഷോ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ടോഡും ജൂളിയും കുറഞ്ഞത് 5 ദശലക്ഷം ഡോളർ പ്രതിഫലം ആവശ്യപെടുന്നു എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇവരുടെ ഷോ യുടെ ഉള്ളടക്കം എന്തായിരിക്കും എന്ന് ഇതുവരെ വ്യക്തമല്ല. ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും പുറത്തു വരുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam