കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയും ബിജു ജനതാദള്‍ (ബിജെഡി) നേതാവും മുന്‍ എംപിയുമായ പിനാകി മിശ്രയും വിവാഹിതരായി. ജര്‍മ്മനിയിലെ ബെര്‍ലിനില്‍ നടന്ന ചടങ്ങിലാണ് പശ്ചിമ ബംഗാളിലെ കൃഷ്ണനഗറില്‍ നിന്നുള്ള ലോക്‌സഭാംഗമായ മഹുവ മൊയ്ത്ര 65 കാരനായ പിനാകി മിശ്രയെ വിവാഹം ചെയ്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.
1974 ഒക്ടോബര്‍ 12 ന് അസമില്‍ ജനിച്ച മഹുവ മൊയ്ത്ര ഒരു ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായി തന്റെ കരിയര്‍ ആരംഭിക്കുകയും പിന്നീട് 2010 ല്‍ മമത ബാനര്‍ജിയുടെ പാര്‍ട്ടിയില്‍ ചേരുകയും ചെയ്തു. 2019 ലും 2024 ലും കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മല്‍സരിച്ച് ജയിച്ചു. പ്രതിപക്ഷത്തെ വീറുറ്റ പോരാളിയായി അറിയപ്പെടുന്ന മൊയ്ത്രയുടെ പ്രസംഗങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ഒഡീഷയിലെ പുരി സ്വദേശിയായ പിനാകി മിശ്ര ഒരു മുതിര്‍ന്ന രാഷ്ട്രീയക്കാരനും മുതിര്‍ന്ന അഭിഭാഷകനുമാണ്. സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിഎ (ഓണേഴ്‌സ്) ബിരുദവും ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബിയും നേടിയിട്ടുണ്ട്. 1996 ല്‍ പുരി ലോക്‌സഭാ സീറ്റില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു ജയിച്ചാണ് മിശ്ര തന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്. പിന്നീട് അദ്ദേഹം നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദളില്‍ ചേര്‍ന്നു. 2009, 2014, 2019 വര്‍ഷങ്ങളില്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
