നടൻ വിശാലിന് തിരിച്ചടി: 21.9 കോടി വായ്പ പലിശയടക്കം തിരിച്ചുനൽകണം  

JUNE 5, 2025, 9:17 PM

നടൻ വിശാലിന്  മദ്രാസ് ഹൈക്കോടതിയിൽ തിരിച്ചടി.  21.9 കോടി രൂപയുടെ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചെന്ന കേസിലാണ് തിരിച്ചടി.  

വിശാലിന്റെ നിർമാണക്കമ്പനി ‘വിശാൽ ഫിലിം ഫാക്ടറി’, ഫൈനാൻസിയർ അൻപുച്ചെഴിയനിൽ നിന്നു വായ്പയായി വാങ്ങിയ 21.9 കോടി രൂപ തിരിച്ചടയ്ക്കാത്തതിനെ തുടർന്നു മുഴുവൻ ബാധ്യതയും ലെയ്ക്ക ഏറ്റെടുത്തിരുന്നു.

വിശാൽ മുഴുവൻ തുകയും തിരിച്ചടയ്ക്കുന്നതു വരെ വിശാൽ ഫിലിം ഫാക്ടറി നിർമിക്കുന്ന എല്ലാ പടങ്ങളുടെയും അവകാശം ലെയ്ക്കയ്ക്കു നൽകി താരവും ലെയ്ക്കയും കരാറുണ്ടാക്കി.

vachakam
vachakam
vachakam

എന്നാൽ കരാർ ലംഘിച്ച് വിശാൽ സിനിമ റിലീസ് ചെയ്തെന്ന് ആരോപിച്ച് ലെയ്ക്ക കോടതിയെ സമീപിക്കുകയായിരുന്നു. 

 30% പലിശ സഹിതം മുഴുവൻ തുകയും പരാതിക്കാരായ ലെയ്ക്ക പ്രൊഡക്‌ഷൻസിനു നൽകാൻ കോടതി ഉത്തരവിട്ടു. ഇതിനു പുറമേ കോടതിച്ചെലവുകളും നടൻ വഹിക്കണം. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam