നെറ്റ്ഫ്ലിക്സിന്റെ ഇതുവരെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട രണ്ടാമത്തെ ഇംഗ്ലീഷ് ഭാഷാ സീരിസായി 'അഡോളസെൻസ്'. ആഗോളതലത്തിൽ ഈ പരമ്പര ജനപ്രിയ വെബ് ഷോയായ 'സ്ട്രേഞ്ചർ തിംഗ്സ് സീസൺ 4' നെ മറികടന്നു.
80 ദിവസം കൊണ്ട് സീരീസ് 141.2 ദശലക്ഷം വ്യൂസ് നേടി. നെറ്റ്ഫ്ലിക്സിന്റെ മെട്രിക്സ് പ്രകാരം, 2022 ൽ പുറത്തിറങ്ങിയതിന് ശേഷം ആദ്യ 91 ദിവസങ്ങളിൽ 'സ്ട്രേഞ്ചർ തിംഗ്സ് സീസൺ 4' 140.7 ദശലക്ഷം വ്യൂസ് ആണ് നേടിയത്.
കൗമാരക്കാർ നേരിടുന്ന വെല്ലുവിളികളെ വൈകാരികവും സങ്കീർണ്ണവുമായി പര്യവേക്ഷണം ചെയ്യുന്ന പരമ്പരയാണ് ‘അഡോളസൻസ്’. 2025 മാർച്ചിൽ പുറത്തിറങ്ങിയതിനുശേഷം ഈ സീരീസ് കഥപറച്ചിലുകളും ശക്തമായ പ്രകടനങ്ങളും കൊണ്ട് ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയം കീഴടക്കി.
മറുവശത്ത്, ഡഫർ ബ്രദേഴ്സ് എന്നറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറും ചേർന്ന് രചന, നിർമാണം, സംവിധാനം എന്നിവ നിർവഹിച്ച്, നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച സയൻസ് ഫിക്ഷൻ-ഹൊറർ വെബ് സീരീസാണ് ‘സ്ട്രേഞ്ചർ തിങ്സ്’
അതേസമയം, നെറ്റ്ഫ്ലിക്സിന്റെ ഒറിജിനൽ സീരീസായ ‘വെഡ്നസ്ഡേ’ (2022), ആദ്യ 91 ദിവസങ്ങളിൽ 252.1 ദശലക്ഷം കാഴ്ചകളുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്