പെന്തക്കുസ്താ തിരുനാളിനും എഴുത്തിനിരുത്തലിനും മാർ.ജോർജ്ജ് പള്ളിപ്പറമ്പിൽ മുഖ്യ കാർമികത്വം വഹിച്ചു

JUNE 8, 2025, 10:22 PM

ഷിക്കാഗോ: ഷിക്കാഗോ സെന്റ്‌മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിൽ പന്തക്കുസ്താ തിരുനാൾ ആഘോഷിച്ചു. അരുണാചൽ പ്രദേശിലെ മിയാവ് രൂപതാധ്യക്ഷൻ മാർജോർജ്ജ് പള്ളിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിച്ച തിരുക്കർമ്മങ്ങൾക്ക്‌ശേഷം വിദ്യാരംഭത്തിനായി ഒരുങ്ങുന്ന കുട്ടികളെ എഴുത്തിനിരുത്തുകയും ചെയ്തു.

ക്രിസ്തുവിന്റെ സഭയുടെ തുടക്കം കുറിക്കുന്ന പന്തക്കുസ്തായുടെ പ്രസക്തിയെപ്പറ്റിയും മിഷനറി ചൈതന്യത്തിൽ സഭ വളരേണ്ടതിന്റെ ആവശ്യകതെയെപ്പറ്റിയും മാർ ജോർജ്ജ് പള്ളിപ്പറമ്പിൽ പ്രസംഗമധ്യേ സംസാരിച്ചു.

വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര എന്നിവർ സഹകാർമികരായിരുന്നു. ഇരുപത്തിയേഴ് കുട്ടികൾ വിദ്യാരംഭത്തിനൊരുക്കമായി ആദ്യാക്ഷരങ്ങൾ കുറിച്ചു.

vachakam
vachakam
vachakam


ഇടവക സെക്രട്ടറി സി. ഷാലോം, മതബോധനസ്‌കൂൾ ഡയറക്ടർ സജി പുതൃക്കയിൽ കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണിമേലേടം, പി. ആർ. ഓ. അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ സജ്ജീകരണങ്ങൾക്ക് നേതൃത്വം വഹിച്ചു. 

അനിൽ മറ്റത്തിക്കുന്നേൽ

vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam