നടനും ആർജെയുമായ മിഥുൻ രമേശിനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നടനും അവതാരകനും കൂടിയായ മിഥുന് 2023ൽ ബെല്‍സ് പാള്‍സി രോഗം പിടിപെട്ടിരുന്നു.
മുഖത്തെ ഞരമ്പുകള്‍ക്ക് തളര്‍ച്ച ഉണ്ടാകുന്ന രോഗാവസ്ഥയായിരുന്നു ബെല്‍സ് പാള്‍സി.
മിഥുന് ബെല്‍സ് പാള്‍സി വന്നതിനെ കുറിച്ച് പറയുകയാണ് ഭാര്യ ലക്ഷ്മി . 'ടെൻഷൻ അടിച്ച് പോയി. മിഥുൻ ചേട്ടന് സ്ട്രോക്ക് ആണെന്നാണ് കരുതിയത്. മിഥുൻ ചേട്ടൻ തിരുവനന്തപുരത്തും ഞാൻ ദുബായിലുമായിരുന്നു അന്ന്. വീഡിയോ കാളിൽ കണ്ടപ്പോൾ ഒരു കണ്ണ് അടയുന്നില്ല.
എന്തോ പ്രശ്നമുണ്ട് ഡോക്ടറെ പോയി കാണാൻ ഞാൻ പറഞ്ഞു. ഡോക്ടറടുത്ത് പോകാൻ പറഞ്ഞാൽ കേൾക്കയെ ഇല്ല. അങ്ങനത്തെ സ്വഭാവമാണ് പുള്ളിക്ക്. വെള്ളം കുടിക്കുന്ന സമയത്ത് സൈഡിലൂടെ ഇറ്റിറ്റ് പോകുന്നുണ്ട്. അങ്ങനെയാണ് ആശുപത്രിയിൽ പോകുന്നത്.
ബെല്‍സ് പാള്‍സി ആണെന്ന് അറിഞ്ഞതും. അങ്ങനെ 15 ദിവസം ഞങ്ങൾ ആശുപത്രിയിൽ തന്നെയായിരുന്നു. എത്രയും വേഗം ശരിയാകണമെന്ന് മാത്രമെ ഉണ്ടായിരുന്നുള്ളൂ ഞങ്ങൾക്ക്. ഫിസിയോതെറാപ്പിയും ഒരുപാട് പേരുടെ പ്രാർത്ഥനയും കാരണമാണ് അത് മാറിയത്. ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ടായിരുന്നു', എന്നാണ് ലക്ഷ്മി പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്