ആലിയ ഭട്ടിനോട് അസൂയ ആയിരുന്നു: തുറന്ന് പറഞ്ഞ് സാറ അലി ഖാൻ

JUNE 4, 2025, 2:25 AM

ആലിയ ഭട്ടിന്റെ നേട്ടങ്ങളില്‍ അസൂയപ്പെട്ടിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി സാറ അലി ഖാൻ.   "ആലിയയ്ക്ക് ദേശീയ അവാർഡ് ലഭിച്ചപ്പോൾ, ‘ദൈവമേ, അവൾക്ക് അവര്‍ഡ് ലഭിച്ചു, അവൾക്ക് ഒരു കുട്ടിയുമായി, അവളുടെ ജീവിതം സെറ്റില്‍ഡായിരിക്കുന്നു’എന്നാണ് ചിന്തിച്ചതെന്ന് നടി പറഞ്ഞു.

പക്ഷേ അത് നേടാൻ അവൾ എന്താണ് അനുഭവിച്ചതെന്ന് എനിക്കറിയില്ല. ഒരു നടി എന്ന നിലയിൽ ഞാൻ അവളെ കുറിച്ച് മനുഷ്യത്വരഹിതമായാണ് ആ സമയത്ത് ചിന്തിച്ചതെന്നും" സാറി അലി ഖാൻ പറയുന്നു.  

 “നിങ്ങൾക്കറിയില്ല, അവൾ ഈ സ്ഥാനത്ത് എത്താൻ എത്രമാത്രം വെല്ലുവിളികളും മറ്റും തരണം ചെയ്തിട്ടുണ്ട്. പക്ഷേ എനിക്ക് ഇങ്ങനെ ചിന്തിക്കാന്‍ എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. ഓരോ നാണയത്തിനും രണ്ട് വശങ്ങളുണ്ട്.”

vachakam
vachakam
vachakam

 "മറ്റുള്ളവരോട് അസൂയപ്പെടുമ്പോൾ, അവരുടെ അതിന് പിന്നിലുള്ള പ്രയത്നങ്ങള്‍ അറിയാതെയാണ് നമ്മുക്ക് അത് തോന്നുന്നത്. നമ്മൾ ആ വിജയം കാണുകയും, നമ്മള്‍ ആഗ്രഹിക്കുന്ന സ്ഥാനം ആയതിനാലുമാണ് നമ്മൾ അസൂയപ്പെടുന്നത്.

അതിന്റെ പിന്നിൽ എന്താണെന്ന് നമുക്ക് കാണാനാവില്ല. നമ്മൾ ഒരിക്കലും അത് കാണുന്നില്ല. അസൂയ എന്നാൽ അന്ധതയാണ്" സാറ വിശദീകരിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam