മുരുകൻ ക്ഷേത്രത്തിൽ അനു​ഗ്രഹം തേടി ജയം രവിയും കെനിഷയും; വൈറൽ ആയി ചിത്രങ്ങൾ 

JUNE 6, 2025, 12:42 PM

നടൻ രവി മോഹന്റെ വിവാഹമോചനവും പ്രശ്നങ്ങളും സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും വൻ ചർച്ചയായിരുന്നു.  ​ഗായിക കെനിഷ ഫ്രാൻസിസുമായുള്ള ജയം രവിയുടെ അടുപ്പമാണ് വിവാഹമോചനത്തിന് കാരണമായെതെന്ന തരത്തിലും ​ഗോസിപ്പുകൾ പരന്നിരുന്നു. ജയം രവിയും കെനിഷയും ഒന്നിച്ചൊരു വിവാഹച്ചടങ്ങിനെത്തിയതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ വീണ്ടും പുറത്തു വന്നിരുന്നു.

ഇപ്പോഴിതാ ജയം രവിയും കെനിഷയും ഒന്നിച്ചുള്ള പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. തമിഴ്നാട്ടിലെ പ്രശസ്തമായ കുന്ദ്രക്കുടി മുരുകൻ ക്ഷേത്രത്തിൽ ജയം രവിയും കെനിഷയും ഒന്നിച്ചെത്തിയതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ക്ഷേത്രത്തിലെ പൂജാരിമാർക്കൊപ്പം രണ്ടു പേരും ഫോട്ടോയ്ക്ക് പോസ് ചെയ്ത ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ക്ഷേത്ര ദർശനത്തിനു പിന്നാലെ പുറത്തുവന്ന ചിത്രത്തിൽ രവിയും കെനിഷയും കഴുത്തിൽ പൂമാല അണിഞ്ഞിരിക്കുന്നതും കാണാം. 

vachakam
vachakam
vachakam

രവി മോഹന്റെ നിർമാണക്കമ്പനിയായ രവിമോഹൻ സ്റ്റുഡിയോസിന്റെ ലോ​ഗോ പ്രകാശനം വ്യാഴാഴ്ച നടന്നിരുന്നു. ഇതിന് മുന്നോടിയായാണ് രവി മോഹനും കെനിഷയും ക്ഷേത്ര ദർശനത്തിനെത്തിയത് എന്നാണ് വിവരം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam