ഡൽഹി: വിവാദപരമായ 'സർബത്ത് ജിഹാദ്' പരാമർശങ്ങൾ ആവർത്തിക്കുന്ന ബാബാ രാംദേവിനെതിരെ വീണ്ടും വിമർശനവുമായി കോടതി.
ബാബാ രാംദേവിന് നിയന്ത്രണമില്ലെന്നും അദ്ദേഹം സ്വന്തം ലോകത്താണ് ജീവിക്കുന്നതെന്നും ഡല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചു. നേരത്തേയും വിദ്വേഷ പരാമര്‍ശങ്ങള്‍ ബാബാ രാംദേവ് നടത്തിയിരുന്നു. കോടതിയുടെ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് ഇത് പിന്‍വലിക്കുകയായിരുന്നു.
കോടതി ഉത്തരവ് പ്രകാരം 24 മണിക്കൂറിനുള്ളിൽ വീഡിയോയിലെ വിവാദ ഭാഗം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യാൻ ബാബാ രാംദേവ് സമ്മതിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. രാംദേവിനും പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡിനുമെതിരെ ഹംദാർദ് നാഷണൽ ഫൗണ്ടേഷൻ (ഇന്ത്യ) സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ വിമർശനം.
റൂഹ് അഫ്‌സയുടെ വില്‍പ്പനയില്‍ നിന്നുള്ള വരുമാനം മദ്രസകളും പള്ളികളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നുവെന്നായിരുന്നു രാംദേവിന്റെ ആരോപണം. ഇത് 'സര്‍ബത്ത് ജിഹാദ്' ആണെന്നും പരാമര്‍ശിച്ചു.
ഇതിനെത്തുടര്‍ന്ന്, ബന്ധപ്പെട്ട എല്ലാ വീഡിയോകളും പരസ്യങ്ങളും നീക്കം ചെയ്യുമെന്ന് രാംദേവ് കോടതിക്ക് ഉറപ്പ് നല്‍കുകയും, ഭാവിയില്‍ അത്തരം പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കുമെന്ന് സ്ഥിരീകരിക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്