ഡൽഹി: ഇൻസ്റ്റാഗ്രാം ഇന്‍ഫ്ലൂവെന്‍സര്‍ മിഷ അഗര്‍വാള്‍ അന്തരിച്ച വിവരം അവരുടെ 25-ാം ജന്മദിനത്തിന് രണ്ട് ദിവസം മുമ്പാണ് കുടുംബം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. ആരാധകരെ ഏറെ ഞെട്ടിച്ച വാർത്തയായിരുന്നു ഇത്. “നിങ്ങൾ അവള്‍ക്കും അവളുടെ പ്രയത്നത്തിനും നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഈ വലിയ നഷ്ടവുമായി ഞങ്ങൾ ഇപ്പോഴും പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്” എന്നാണ് കുടുംബം പോസ്റ്റില്‍ വ്യക്തമാക്കിയത്.
അതേസമയം മിഷ ആത്മഹത്യ ചെയ്തതാണ് എന്നാണ് ഇപ്പോൾ സഹോദരി അറിയിച്ചിരിക്കുന്നത്. "എന്റെ കുഞ്ഞു സഹോദരി ഇൻസ്റ്റാഗ്രാമിനെയും അവളുടെ ഫോളോവേഴ്‌സിനെയും ചുറ്റിപ്പറ്റിയാണ് തന്റെ ലോകം കെട്ടിപ്പടുത്തത്, പത്ത് ലക്ഷം ഫോളോവേഴ്‌സിനെ നേടുക, സ്‌നേഹമുള്ള ആരാധകരെ നേടുക എന്ന ഒറ്റ ലക്ഷ്യമായിരുന്നു അവള്‍ക്ക്. അടുത്തിടെ അവളുടെ ഫോളോവേഴ്‌സ് കുറയാൻ തുടങ്ങിയപ്പോൾ. അത് അവളെ അസ്വസ്ഥയായി, തനിക്ക് ഒരു വിലയും ഇല്ലെന്ന് അവള്‍ സ്വയം കരുതി. ഏപ്രിൽ ആദ്യം മുതൽ, അവൾ കടുത്ത വിഷാദത്തിലായിരുന്നു, പലപ്പോഴും എന്നെ കെട്ടിപ്പിടിച്ച് കരയുമായിരുന്നു, ജിജ്ജാ, എന്റെ ഫോളോവേഴ്‌സ് കുറഞ്ഞാൽ ഞാൻ എന്തുചെയ്യും? എന്റെ കരിയർ അവസാനിക്കും" എന്നൊക്കെ പറയുമായിരുന്നു' എന്നാണ് മിഷയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ഒരു പോസ്റ്റിൽ സഹോദരി വ്യക്തമാക്കിയിരിക്കുന്നത്.
മിഷയുടെ പോരാട്ടം കണ്ടപ്പോൾ, താൻ പിന്തുണയ്ക്കാൻ ശ്രമിച്ചതായും സോഷ്യൽ മീഡിയ കണ്ടന്‍റ് ക്രിയേഷന്‍ വെറും ഒരു "സൈഡ് ജോബ്" മാത്രമാണെന്ന് മറക്കരുതെന്ന് തന്റെ അനുജത്തിയെ ഉപദേശിച്ചതായും മുക്ത കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്