ചെന്നൈ: ആരാധകരോട് വികാരാതീതനായി നടനും രാഷ്ട്രീയ നേതാവുമായ വിജയ് രംഗത്ത്. ചെന്നൈ വിമാനത്താവളത്തിൽ, കൊടൈക്കനാലിൽ സിനിമയുടെ ഷൂട്ടിങ്ങിനായി പുറപ്പെടുന്നതിന് തൊട്ട് മുമ്പായിരുന്നു താരത്തിന്റെ അഭ്യര്‍ത്ഥന.
പൊതുവേദികളിൽ തന്നെ കാണാനെത്തുമ്പോൾ അമിതാവേശം കാണിക്കരുതെന്നും അത്തരം പെരുമാറ്റങ്ങൾ പരിഭ്രാന്തി സൃഷ്ടിക്കുമെന്നും ആണ് അദ്ദേഹം പറഞ്ഞത്. കോയമ്പത്തൂരിൽ നടന്ന ഒരു രാഷ്ട്രീയ പരിപാടിയിൽ വിജയിയെ കാണാൻ വേണ്ടി ഒരു ആരാധകൻ അദ്ദേഹത്തിന്‍റെ വാഹനത്തിന് മുകളിൽ കയറിയിരുന്നു. പിന്നാലെ മറ്റൊരാൾ അതേ ശ്രമം നടത്തിയിരുന്നു. അത് കഴിഞ്ഞു ദിവസങ്ങൾക്ക് ശേഷമാണ് ഈ പ്രസ്താവന വരുന്നത്. ഈ സംഭവം ആരാധകരുടെയും നടന്‍റെയും സുരക്ഷയെക്കുറിച്ച് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.
അതേസമയം ''വിമാനത്താവളത്തിൽ നമ്മുടെ സുഹൃത്തുക്കൾ, സഹോദരങ്ങൾ, സഹോദരിമാർ ഒത്തുകൂടിയിട്ടുണ്ട്. നിങ്ങളുടെ സ്നേഹത്തിന് വളരെയധികം നന്ദി. ഇന്ന് ജനനായകൻ എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിനായി കൊടൈക്കനാലിലേക്ക് പോവുകയാണ്. നിങ്ങളെല്ലാവരും സുരക്ഷിതരായി വീട്ടിലേക്ക് മടങ്ങുക" എന്നാണ് വിജയ് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്