തിരുവനന്തപുരം: തീയേറ്ററുകളിലെത്തിയ മോഹൻലാൽ-പ്രൃഥ്വിരാജ് ചിത്രം 'എമ്പുരാന്റെ' വ്യാജ പതിപ്പ് ഇന്റർനെറ്റിൽ പ്രചരിക്കുന്നതായി റിപ്പോർട്ട്. ചിത്രത്തിന്റെ ചില ഭാഗങ്ങൾ പ്രദർശിപ്പിച്ച ഏതാനും വെബ്സൈറ്റുകൾ പൊലീസ് ബ്ലോക്ക് ചെയ്യുകയും ഈ ലിങ്കുകൾ നീക്കം ചെയ്യുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം. തമിഴ് സിനിമാ വെബ്സൈറ്റുകളിലൂടെയാണ് വ്യാജ പതിപ്പുകൾ പ്രചരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം പ്രചരിക്കുന്ന വെബ്സൈറ്റുകൾ ഹോസ്റ്റ് ചെയ്തിരിക്കുന്നിടത്തു നിന്നുതന്നെ സൈബർ പൊലീസ് നീക്കം ചെയ്യുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ നിലവിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല.
എന്നാൽ പരാതി ലഭിച്ചാൽ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് സൈബർ എസ്.പി അങ്കിത് അശോകൻ പറഞ്ഞു. ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടിയുണ്ടാവും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്