ഹോളിവുഡ് പ്രൊഡക്‌ഷന്റെ ഓഡിഷനിൽ പങ്കെടുത്തിരുന്നു: ഫഹദ് ഫാസിൽ 

APRIL 24, 2024, 7:52 AM

ഹോളിവുഡ് സിനിമയ്ക്കു വേണ്ടി ഓഡിഷനു പോയ കാര്യം വെളിപ്പെടുത്തി നടൻ ഫഹദ് ഫാസിൽ. ജീവിതത്തിൽ ആദ്യമായിട്ടാണ് താനൊരു ഓഡിഷനിൽ പങ്കെടുത്തതെന്നു വ്യക്തമാക്കിയ ഫഹദ്, പ്രൊഡക്ഷൻ ഹൗസിന്റെ പേരോ ഏതു സിനിമയെന്നോ വെളിപ്പെടുത്തിയില്ല. താരത്തിന്റെ വാക്കുകൾ ഇങ്ങനെ

 ''ഒരു ഹോളിവുഡ് പ്രൊഡക്ഷൻ ഹൗസിന്റെ ഓഡിഷന് ഞാൻ പോയിരുന്നു. പേര് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. ആദ്യമായാണ് ഞാൻ ഒരു ഓഡിഷന് പങ്കെടുക്കുന്നത്. തികച്ചും സൗഹാർദ്ദപരമായിട്ടാണ് എല്ലാവരും എന്നോടു പെരുമാറിയത്.

അവിടെ ചെന്നപ്പോൾ അവർ എനിക്ക് അഭിനയിക്കാൻ ഒരു രംഗം തന്നു. എന്നാൽ ആ രംഗത്തിന് മുൻപോ അതിനു ശേഷമോ എന്താണെന്ന് എനിക്കറിയില്ല. സിനിമയിലെ ഒരു വലിയ നടനാണ് ആ സീനിൽ  എനിക്കൊപ്പം അഭിനയിക്കുന്നത്. ആ രംഗമാണ് ഞാൻ അവിടെ ചെയ്ത് കാണിക്കേണ്ടി വന്നത്...

vachakam
vachakam
vachakam

പെട്ടെന്നൊരു സ്‌ക്രിപ്റ്റ് തന്നിട്ടു, ചെയ്‌തോളൂ എന്നു പറഞ്ഞാൽ എനിക്ക് പെട്ടന്ന് അഭിനയിക്കാൻ സാധിക്കില്ലെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്. എന്റെ അടുത്ത സുഹൃത്താണ് അങ്ങനെ പറയുന്നതെങ്കിൽ പോലും എനിക്കത് കഴിയില്ല. സ്വാഭാവികമായി വന്നാലേ ചെയ്യാൻ കഴിയൂ. അതു നല്ലതോ മോശമോ എന്നതു രണ്ടാമത്തെ കാര്യമാണ്. പക്ഷേ, ഇതാണ് എന്റെ രീതി. അതിൽ ഞാൻ സന്തുഷ്ടനാണ് എന്നും താരം പറയുന്നു. 

  തിരക്കഥയ്‌ക്കൊപ്പം പോകുന്ന ആളല്ല ഞാൻ. അതു സംഭവിക്കുകയാണ്. സിനിമയിലെ ഏറ്റവും മനോഹരമായ കാര്യം ഇങ്ങനെയുള്ള നിമിഷങ്ങൾ സംഭവിക്കുന്നതും അത് പകർത്തുന്നത് അൽപം പ്രയാസമാണെങ്കിലും അത് രസകരമാണ്''- ഫഹദ് കൂട്ടിച്ചേർത്തു 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam