എസ്.ജെ. സൂര്യയുടെ സിനിമാ സെറ്റിൽ സ്ഫോടനം; ടെക്നീഷ്യൻ മരിച്ചു

JUNE 4, 2026, 3:43 AM

ചെന്നൈ: എസ്.ജെ. സൂര്യയും പ്രീതി അസ്രാണിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'കില്ലർ' സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ ടെക്നീഷ്യൻ മരിച്ചതായി റിപ്പോർട്ട്. 

മധുരവയൽ സ്വദേശി മദൻ (26) ആണ് അപകടത്തിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മദനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ ദിനകരൻ (24), സൂര്യ (23), ശക്തിവേൽ (27), രാം പാണ്ഡേ (34) എന്നിവർക്കും പരിക്കേറ്റു. ഇവർ ചെന്നൈ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

vachakam
vachakam
vachakam

ചെന്നൈയ്ക്കടുത്തുള്ള ഒട്ടേരിയിലെ ബിന്നി മിൽസിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. സിനിമയിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം.

ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനായി വലിയ സിലിൻഡറിൽ നിന്ന് കാർബൺഡൈ ഓക്‌സൈഡ് വാതകം മറ്റൊരു സിലിൻഡറിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തെ തുടർന്ന് തമിഴ്നാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സെറ്റിൽ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്നും അപകടത്തിന്റെ യഥാർഥ കാരണം എന്താണെന്നും പരിശോധിച്ചുവരികയാണ്. ചിത്രീകരണത്തിനായി ഉപയോഗിച്ച ഉപകരണങ്ങൾക്കും നടപടിക്രമങ്ങൾക്കും ആവശ്യമായ അനുമതികൾ ലഭിച്ചിരുന്നോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

vachakam
vachakam
vachakam

സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടം തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam