ഹാഫ് ചിക്കന് അമിത വില ഈടാക്കിയ റെസ്റ്റോറന്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ഷാങ്ഹായിലെ ഒരു റെസ്റ്റോറന്റാണ് ഹാഫ് ചിക്കന് 480 യുവാന്‍ (5,500 രൂപ) വില ഈടാക്കിയത്. ഇതിന്റെ കാരണം കേട്ട ആളുകള്‍ ഞെട്ടിയിരിക്കുകയാണ്. ശാസ്ത്രീയം സംഗീതം കേട്ട് പാല്‍ കൊടുത്ത് വളര്‍ത്തിയ കോഴിയാണെന്നായിരുന്നു റെസ്റ്റോറന്റ് ഉടമയുടെ വിശദീകരണം. അതിനാല്‍ വില ഒട്ടും കൂടുതല്‍ അല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം.
മാര്‍ച്ച് 14 നാണ് 270,000 ഫോളോവേഴ്സുള്ള ബിസിനസുകാരനും ഇന്‍ഫ്‌ളുവന്‍സറുമായ ഒരു വ്യക്തി ഷാങ്ഹായ് ക്ലബ് റെസ്റ്റോറന്റ് സന്ദര്‍ശിച്ചതിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. അവിടത്തെ ചിക്കന്‍ വിഭവത്തിന്റെ വിലകെട്ട് ഞെട്ടിയ അദ്ദേഹം റെസ്റ്റോറന്റ് ജീവനക്കാരോട് ഇത് പാട്ടുകേട് പാലുകുടിച്ച് വരുന്നതാണോ എന്ന തമാശയായി ചോദിച്ചു. അതേയെന്നായിരുന്നു മറുപടി.
അവര്‍ കാര്യങ്ങള്‍ കൂടുതല്‍ വിശദീകരിച്ചു. ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഒരു ഫാമില്‍ നിന്ന് മാത്രം ലഭിക്കുന്ന ''സണ്‍ഫ്‌ലവര്‍ ചിക്കന്‍'' എന്നറിയപ്പെടുന്ന അപൂര്‍വ ഇനത്തില്‍പെട്ടതാണ് കോഴി. ഫാമിന്റെ ഓണ്‍ലൈന്‍ വിവരണമനുസരിച്ച്, സൂര്യകാന്തി തണ്ടുകളില്‍ നിന്നും മങ്ങിയ പൂക്കളുടെ തലകളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന നീര് ഉള്‍പ്പെടുന്ന ഒരു ഭക്ഷണക്രമമാണ് സൂര്യകാന്തി കോഴിക്ക് നല്‍കുന്നത്. ഇത് ത്രീ-യെല്ലോ ചിക്കന്‍ ഇനത്തില്‍ പെടുന്നു, എംപറര്‍ ചിക്കന്‍ എന്നും അറിയപ്പെടുന്നു.
സൂര്യകാന്തി ചിക്കന്‍ കൂടുതല്‍ പ്രീമിയമായി കണക്കാക്കപ്പെടുന്നു, കിലോഗ്രാമിന് 200 യുവാന്‍ (2,300 രൂപ ) ല്‍ കൂടുതല്‍ വിലയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്, റെസ്റ്റോറന്റുകളില്‍ ഒരു പക്ഷിക്ക് 1,000 യുവാനില്‍ കൂടുതല്‍ (11,500 രൂപ ) വിലയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്