നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിൻ ഗണേഷിനും കഴിഞ്ഞ ദിവസമാണ് കുഞ്ഞ് ജനിച്ചത്. ഇപ്പോഴിതാ കുഞ്ഞ് എത്തിയതിന്റെ സന്തോഷം പങ്കുവച്ചു രംഗത്ത് എത്തിയിരിക്കുകയാണ് കൃഷ്ണകുമാറിന്റെ കുടുംബം.
കുഞ്ഞിക്കാലുകളുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് ദിയയും കുടുംബവും സന്തോഷം പങ്കുവച്ചത്. 'അവസാനം ഞങ്ങളുടെ മകൻ എത്തി' എന്ന കുറിപ്പോടെ ആണ് ദിയ ചിത്രം പങ്കുവച്ചത്. അശ്വിനും ഇന്ന് രാവിലെ ചിത്രം പങ്കുവച്ചിട്ടുണ്ട്. 'മിനി ഓസി' എന്നാണ് അശ്വിൻ കുറിച്ചത്.
'യൂണിവേഴ്സിന് നന്ദി'- എന്നാണ് കുഞ്ഞിക്കാലുകൾ പങ്കുവച്ച് അഹാന കുറിച്ചത്. ഇഷാനി കൃഷ്ണയും ഹൻസിക കൃഷ്ണയും സോഷ്യൽ മീഡിയയിൽ തങ്ങളുടെ സന്തോഷം പങ്കുവച്ചിട്ടുണ്ട്. 'നമസ്കാരം സഹോദരങ്ങളെ, വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു! മകൾ ദിയക്ക് ഒരാൺകുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു . എല്ലാവരുടെയും പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും ഹൃദയംഗമമായ നന്ദി'- എന്നാണ് ഇന്നലെ കൃഷ്ണകുമാർ കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്