“ഇൻഡിഗോ തേച്ചു”; മാലിദ്വീപ് യാത്രയിൽ ലഗേജ് നഷ്ടപ്പെട്ട അനുഭവം പങ്കുവെച്ച് ദിയ കൃഷ്ണ

MAY 6, 2026, 5:49 AM

മാലിദ്വീപ് സന്ദർശനത്തിനിടെ ദിയ കൃഷ്ണക്ക് ഉണ്ടായ ദുരനുഭവം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഇന്റിഗോ വിമാനത്തിലായിരുന്നു ദിയയും ഭർത്താവ് അശ്വിൻ ഗണേശും മകൻ ഓമിയും തിരുവനന്തപുരത്തു നിന്ന് മാലിദ്വീപിലേക്ക് യാത്ര ചെയ്തത്.

ദിയയുടെ പിറന്നാൾ ആഘോഷിക്കാനായിരുന്ന ഈ യാത്ര. ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ തങ്ങളുടെ ലഗേജ് വിമാനത്തിൽ നിന്ന് എടുത്തുമാറ്റിയതായി അറിയിച്ചതാണ് വലിയ വിഷമമായി മാറിയത് എന്നാണ് ദിയ പറയുന്നത്.

“മൂന്നു പേരുടെയും വസ്ത്രങ്ങളുള്ള പെട്ടിയാണ് അറിയിക്കാതെയെടുത്തത്. ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയായി. കുട്ടിയുള്ള കുടുംബത്തോട് ഇങ്ങനെ ചെയ്യുന്നത് വലിയ ബുദ്ധിമുട്ടാണ്,” എന്നാണ് ദിയ വ്ളോഗിൽ പറഞ്ഞത്.

vachakam
vachakam
vachakam

ലഗേജ് ഒരു ദിവസം കഴിഞ്ഞ് എത്തുമെന്നും, അതുവരെ ആവശ്യമായ സാധനങ്ങൾ വാങ്ങിയാൽ പണം തിരികെ നൽകുമെന്നും ഇൻഡിഗോ അറിയിച്ചതായും ദിയ പറഞ്ഞു. എന്നാൽ ഇത് യാഥാർത്ഥ്യത്തിൽ നടപ്പാകുമോ എന്ന ആശങ്കയും അവർ പങ്കുവെച്ചു.

സംഭവത്തിന് പിന്നാലെ നിരവധി പേർ സമാന അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയതോടെ വിഷയത്തിന് കൂടുതൽ ശ്രദ്ധ ലഭിച്ചിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam