വിഗ്നേഷ് സെറ്റിൽ നയൻതാരയ്ക്ക് പിന്നാലെ കൂടി, ചിത്രീകരണം വൈകി; പ്രേമം കൊണ്ട് നഷ്ടമായത് കോടികളെന്ന് ധനുഷ് 

DECEMBER 12, 2024, 9:32 PM

നയൻതാരയ്ക്കും വിഘ്നേഷ് ശിവനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ധനുഷ്. നയൻതാരയ്‌ക്കെതിരെയുള്ള സിവിൽ കേസിൽ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് രൂക്ഷമായ പരാമർശം. ഇരുവരും തമ്മിലുള്ള പ്രണയമാണ് നാനും റൗഡി താൻ എന്ന ചിത്രത്തിൻ്റെ പരാജയത്തിന് കാരണമെന്ന് ധനുഷ് പറഞ്ഞു.

4 കോടി ബജറ്റിൽ ആണ്‌ സിനിമ തുടങ്ങിയത്. നയൻതാരയും വിഗ്നേഷ് തമ്മിലുള്ള പ്രണയം തുടങ്ങിയതോടെ ചിത്രീകരണം വൈകി. സെറ്റിൽ ഇരുവരും വൈകി വരുന്നത് പതിവായി. വിഗ്നേഷ് സെറ്റിലെ മറ്റെല്ലാവരെയും അവഗണിച്ച് നയൻതാരയ്ക്ക് പിന്നാലെ കൂടി.  നയൻ താര ഉൾപ്പെട്ട രംഗങ്ങൾ വീണ്ടും വീണ്ടും ചിത്രീകരിച്ചു.

ഒട്ടും പ്രൊഫഷണൽ അല്ലാത്ത പെരുമാറ്റം ആയിരുന്നു ഇരുവരുടെയും. ഇതുകാരണം നിശ്ചയിച്ച ബജറ്റിൽ ചിത്രം പൂർത്തിയായില്ല.

vachakam
vachakam
vachakam

അതേ സമയം ഇരുവരുടെയും വിവാഹ ഡോക്യുമെന്‍ററിക്കായി സിനിമയുടെ  ദൃശ്യങ്ങൾ രഹസ്യമായി വിട്ടുനൽകണമെന്ന്   വിഘ്‌നേഷ് ആവശ്യപ്പെട്ടുവെന്ന് ധനുഷ് ആരോപിച്ചു.   ആവശ്യം നിരസിച്ചപ്പോള്‍ വിഗ്നേഷ് അസഭ്യം പറഞ്ഞെന്നും ധനുഷ് സത്യവാങ്മൂലത്തില്‍ പറഞ്ഞു. 

നാനും റൗഡി താൻ ചിത്രത്തിൻ്റെ അണിയറ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചു പകർപ്പവകാശം ലംഘിച്ചെന്ന് കാണിച്ചാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam