'പരസ്‌പരം നോക്കിയില്ല'; വിവാദങ്ങൾക്കിടെ ഒരു വിവാഹച്ചടങ്ങിൽ ഒരുമിച്ച് പങ്കെടുത്ത് ധനുഷും നയൻതാരയും

NOVEMBER 22, 2024, 12:22 PM

നെറ്റ്‌ഫ്ളിക്‌സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട നിയമത്തർക്കങ്ങൾക്കിടെ ഒരു വിവാഹച്ചടങ്ങിൽ ഒരുമിച്ച് പങ്കെടുത്ത് ധനുഷും നയൻതാരയും. നിർമ്മാതാവ് ആകാശ് ഭാസ്‌കരന്റെ വിവാഹച്ചടങ്ങിനാണ് ധനുഷും നയൻതാരയും എത്തിയത്.

വേദിയിൽ മുൻനിരയിൽ ഇരുന്നെങ്കിലും ഇരുവരും പരസ്‌പരം നോക്കിയില്ല എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. നയൻതാരയുടെ സെക്യൂരിറ്റി ഏജൻസിയായ സത്യ സ്ക്വാഡ് വീഡിയോ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. 

പിങ്ക് സാരി ഉടുത്ത് ഭർത്താവ് വിഘ്‌നേഷ് ശിവനൊപ്പമാണ് നയൻതാര വിവാഹ ചടങ്ങിൽ എത്തിയത്. മുണ്ടും ഷ‌ട്ടുമായിരുന്നു ധനുഷിന്റെ വേഷം. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിൻ, നടൻ ശിവകാർത്തികേയൻ, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ തുടങ്ങിയ പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam