ദളപതിയും തൃഷയും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തു വരാൻ തുടങ്ങിട്ട് കുറച്ചു കാലമായി. എന്നാൽ ഇപ്പോൾ ഈ ഗോസ്സിപ്പിന് ബലം നൽകുന്ന തരത്തിൽ ഉള്ള പോര് പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.
വിജയ്‌യുടെ പിറന്നാളിന് തൃഷ ഇട്ട പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചയാവുന്നത്. 'ശാന്തതയില്‍നിന്ന് കൊടുങ്കാറ്റിലേക്ക്, കൊടുങ്കാറ്റില്‍ നിന്ന് വീണ്ടും ശാന്തതയിലേക്ക്! ഇനിയും ചെന്നെത്താനുള്ള നാഴികക്കല്ലുകള്‍ക്ക് വേണ്ടി ജന്മദിനാശംസകള്‍' എന്നാണ് തൃഷ പോസ്റ്റിന് അടിക്കുറിപ്പ് നല്‍കിയത്. 'നമ്മള്‍ ഒരേ തൂവല്‍ പക്ഷികളാണ്, ഒന്നിച്ച് ഇഴുകി ചേരേണ്ടവരാണ്' എന്ന വരികളുള്ള ബേര്‍ഡ്‌സ് ഓഫ് ഫെദര്‍ എന്ന ഇംഗ്ലീഷ് പ്രണയഗാനവും തൃഷ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
ഇതോടെയാണ് ആരാധകർ വീണ്ടും സംശയിച്ചു തുടങ്ങിയത്. ഗില്ലി മുതലായ ചിത്രങ്ങളിലൂടെ വിജയ്യുടെ ഏറ്റവും മികച്ച ജോഡിയായി വിലയിരുത്തപ്പെടുന്ന നടിയാണ് തൃഷ. ബിസിനസുകാരനായ വരുണ്‍ മണിയനുമായി 2015 ല്‍ തൃഷയുടെ വിവാഹനിശ്ചയം നടന്നിരുന്നു. എന്നാല്‍ ഇരുവരും ഈ ബന്ധത്തില്‍ നിന്ന് പിരിഞ്ഞു എന്ന് വാര്‍ത്തകളാണ് പിന്നീട് വന്നത്. അവിവാഹിതയായി തുടരുകയാണ് ഇപ്പോഴും 41 വയസ്സുള്ള തൃഷ.
നിലവിലുള്ള ഭാര്യയുമായുള്ള ബന്ധം വിജയ് ഉടനെ ഉപേക്ഷിക്കും എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. സാധാരണയായി വിജയ്യുടെ എല്ലാ പൊതു പരിപാടികളിലും ഭാര്യയും പങ്കെടുക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറെ കാലങ്ങളായി വിജയ്യുടെ കൂടെ ഭാര്യയെ കാണാനേ കഴിയുന്നില്ല. ഇതിനെല്ലാം പുറമെയാണ് ഇവര്‍ പിരിയുന്നു എന്ന വാര്‍ത്തകള്‍ വരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്