68ാമത് ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബാഡ് ബണ്ണിയുടെ 'ഡെബി തിരാർ മാസ് ഫോട്ടോസ്' ആണ് ആൽബം ഓഫ് ദ ഇയർ. കെൻഡ്രിക് ലാമറും സിസയും (SZA) ചേർന്ന് ആലപിച്ച 'ലൂഥർ' ആണ് റെക്കോർഡ് ഓഫ് ദ ഇയർ. 'വൈൽഡ് ഫ്ലവറി'ലൂടെ സോങ് ഓഫ് ദ ഇയർ പുരസ്കാരത്തിന് ബില്ലി എലിഷ് അർഹയായി.
'മെഡിറ്റേഷൻസ്: ദ റിഫ്ലക്ഷൻസ് ഓഫ് ഹിസ് ഹോളിനസ് ദലൈ ലാമ' എന്ന ഓഡിയോ ബുക്കിന്റെ വിവരണത്തിനാണ് ടിബറ്റൻ ആത്മീയ ആചാര്യൻ ദലൈ ലാമ പുരസ്കാരത്തിന് അർഹനായി. ദലൈ ലാമയുടെ ആദ്യ ഗ്രാമി പുരസ്കാരമാണിത്.
കനേഡിയൻ-അമേരിക്കൻ ഗായകൻ റൂഫസ് വെയ്ൻറൈറ്റ് ആണ് ദലൈ ലാമയ്ക്ക് വേണ്ടി ആവാർഡ് ഏറ്റുവാങ്ങിയത്. യൂട്യൂബ് , ആമസോൺ മ്യൂസിക്, സ്പോട്ടിഫൈ ഉൾപ്പെടെയുള്ള മിക്ക ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും 'മെഡിറ്റേഷൻസ്' ലഭ്യമാണ്.
'മ്യൂസിക് ഫോർ ജോൺ വില്യംസ്' എന്ന സിനിമയിലൂടെയാണ് സ്റ്റീവൻ സ്പിൽബർഗ് കന്നി ഗ്രാമി സ്വന്തമാക്കി]. മികച്ച മ്യൂസിക്കൽ ഫിലിം വിഭാഗത്തിലാണ് പുരസ്കാരം. 'കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ്' എന്ന നെറ്റ്‌ഫ്ലിക്സ് ആനിമേഷൻ ചിത്രത്തിലെ 'ഗോൾഡൻ' എന്ന ഗാനം മികച്ച ഗാനമായി തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാമി ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു കെ പോപ്പ് ബാൻഡ് (Huntr/x ) പുരസ്കാരം നേടുന്നത്.
68ാമത് ഗ്രാമി പുരസ്കാര ജേതാക്കൾ:
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മകൾ സമീഷയ്ക്കൊപ്പം ട്വിന്നിംഗ് ലുക്കിൽ ശില്പ ഷെട്ടി
'സായി പല്ലവിയെ കണ്ടപ്പോൾ തന്നെ ഉറപ്പിച്ചു, ഇതിലും മികച്ചൊരു സീതയില്ല'; രൺബീർ കപൂർ
അമ്മയുടെ മരണാനന്തര ചടങ്ങുകളെ ചുറ്റിപ്പറ്റിയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി പ്രകാശ് രാജ്
'സിനിമ തടഞ്ഞത് ഭയം കാരണം'; ജനനായകൻ റീലീസ് വൈകുന്നതിൽ മൗനം വെടിഞ്ഞ് വിജയ്