ഭര്‍തൃമാതാവിന്റെ വിയോഗവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു നടിയും നര്‍ത്തകിയുമായ നവ്യ നായര്‍. ഭര്‍തൃമാതാവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു നവ്യയുടെ വികാരഭരിതമായ കുറിപ്പ്.
കുടുംബത്തിലെ വലിയൊരു നഷ്ടമായി ഭര്‍തൃമാതാവിന്റെ വേര്‍പാടിനെ കാണുന്നുവെന്നും, അവരോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ ജീവിതകാലം മുഴുവന്‍ മനസ്സില്‍ നിലനില്‍ക്കുമെന്നുമാണ് നവ്യ കുറിപ്പില്‍ പറഞ്ഞത്.
നവ്യയുടെ പോസ്റ്റിന് താഴെ സിനിമാതാരങ്ങളും ആരാധകരും അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന് ആശ്വാസം നേര്‍ന്ന് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.
നവ്യ നായരുടെ പോസ്റ്റ്
അങ്ങനെ ആ വിളക്ക് അണഞ്ഞു.
എന്നും ഏതിനും ധൈര്യമായിരുന്നു, മരുമകളായിട്ടല്ല മകളായി സ്നേഹിച്ചു, എല്ലാ സങ്കടങ്ങളിലും മക്കള് വിഷമിക്കണ്ട, അമ്മേടെ പ്രാർഥനയും അനുഗ്രഹവും കൂടെ ഉണ്ടാവും എന്ന് പറഞ്ഞു കൂടെ നിർത്തി. അമ്മ ആഗ്രഹിച്ചത് പോലെ ഇതുവരെ എല്ലാം ചെയ്തു. അമ്മേടെ സ്നേഹത്തിന് മുന്നിൽ എന്റെ നഷ്ടങ്ങൾ ഞാൻ സഹിച്ചു.
എന്റെ നൃത്തം ഏറെ ഇഷ്ടപെട്ട അമ്മ, അവസാനമായി മാതംഗി ഫെസ്റ്റിവലിൽ വന്നു എന്റെ കച്ചേരി മുഴുവൻ കണ്ടു. രണ്ട് മണിക്കൂർ നൃത്തം ചെയ്തു എന്ന് അഭിമാനത്തോടെ എല്ലാരോടും പറഞ്ഞു.
“മക്കളേ..“ ആ വിളി കാതുകളിൽ മുഴങ്ങി നിൽക്കുന്നു.. “ മക്കടെ വിളക്ക് ഒരുകാലത്തും കെടില്ല, അമ്മയാ പറയുന്നേ “
നിത്യ ശാന്തി നേരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ദുവയ്ക്ക് കൂട്ടായി ഒരാള്‍ കൂടി വരുന്നു; അടുത്ത അതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങി ദീപികയും
നസ്ലെന് സ്ക്രിപ്റ്റ് ഇഷ്ടമായില്ല?; ‘പ്രേമലു 2’ ഉപേക്ഷിച്ചു എന്ന സൂചന നൽകി ദിലീഷ്
തട്ടിപ്പുവീരൻ സുകേഷ് ചന്ദ്രശേഖറിനെ കുടുക്കാൻ ജാക്വിലിൻ ഫെർണാണ്ടസ്; 200 കോടി രൂപയുടെ കേസിൽ
ചോറും കാപ്പിയും ഉപേക്ഷിച്ചു, പകരം മുട്ടയും വെജിറ്റേറിയൻ ഭക്ഷണവും; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി