ചിത്രത്തിലെ കഥാപാത്രം വിവാദത്തിൽ; തന്നെ അപമാനിച്ചുവെന്ന് പാക് നേതാവ് നബിൽ ഗബോൽ

MARCH 30, 2026, 12:53 AM

മോശമായ രീതിയിൽ കഥാപാത്രം അവതരിപ്പിച്ചുവെന്ന് ആരോപിച്ച് ‘ധുരന്ധർ: ദ റിവഞ്ച്’ സിനിമയ്‌ക്കെതിരെ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പാക് നേതാവ്.

സംവിധായകൻ ആദിത്യ ധർ ഒരുക്കിയ ചിത്രത്തിൽ ജമീൽ ജമാലി എന്ന കഥാപാത്രം അവതരിപ്പിച്ചത് മുതിർന്ന ബോളിവുഡ് താരം രാകേഷ് ബേദിയാണ്. ഈ കഥാപാത്രം തന്നെ അടിസ്ഥാനമാക്കിയാണെന്നും, അതിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്നും ആണ് നബിൽ ഗബോൽ ആരോപിക്കുന്നത്.

ലയാരി മണ്ഡലത്തിൽ നിന്നുള്ള നാഷണൽ അസംബ്ലി അംഗമായ ജമീൽ ജമാലി എന്ന കഥാപാത്രം സിനിമയിൽ പ്രത്യക്ഷപ്പെടുന്നു. കഥ നടക്കുന്നത് തന്നെയാണ് ആ കാലഘട്ടത്തിൽ ആ മണ്ഡലത്തിൽ എംപി ആയിരുന്നതെന്നും നബിൽ ചൂണ്ടിക്കാട്ടി. തനിക്കുപോലെ ഗൗരവമുള്ള ഒരു രാഷ്ട്രീയക്കാരനെ ഹാസ്യനടനായ രാകേഷ് ബേദി അവതരിപ്പിച്ചതും, കഥാപാത്രത്തെ ഇന്ത്യൻ ചാരനായി ചിത്രീകരിച്ചതും അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

ഇന്ത്യൻ സിനിമകളെ വിമർശിച്ച നബിൽ, പാകിസ്ഥാനെ നേരിടാൻ കഴിയാത്തതിനാലാണ് ഇത്തരം സിനിമകൾ നിർമ്മിക്കുന്നതെന്ന നിലപാടും വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ജമീൽ ജമാലി മീമുകൾ വൈറലാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇതിനിടെ, തന്റെ ജീവിതം ആസ്പദമാക്കി ‘ലയാരി കാ ഗബ്ബർ’ എന്ന പേരിൽ ഒരു ചിത്രം നിർമ്മിക്കുമെന്ന് നബിൽ ഗബോൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതിലൂടെ ശക്തമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കഥാപാത്രം ഒരു വ്യക്തിയെ അടിസ്ഥാനമാക്കിയല്ലെന്നും, പാകിസ്ഥാനിലെ രാഷ്ട്രീയക്കാരുടെ പൊതുവായ സ്വഭാവങ്ങളെ ആസ്പദമാക്കിയാണെന്നും രാകേഷ് ബേദി മുൻപ് വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam