നഷ്ടപരിഹാരമായി 10 കോടി രൂപ വേണം; സംവിധായകൻ എ.ആർ. മുരുഗദോസ്ക്കെതിരെ നിര്‍മാതാവിന്റെ പരാതി

MARCH 30, 2026, 2:54 AM

ശിവ കാർത്തികേയൻ നായകനായ ബിഗ് ബജറ്റ് ചിത്രം ‘മദ്രാസി’യുടെ പരാജയത്തിന് പിന്നാലെ സംവിധായകൻ എ.ആർ. മുരുഗദോസിനെതിരെ നിര്‍മാതാവ് എൻ.വി. പ്രസാദ് പരാതി നല്‍കി. ചിത്രത്തിന്റെ ബജറ്റ് നിയന്ത്രണം വിട്ട് ഉയർന്നതിനെ തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നടപടി.

ആദ്യമായി 115 കോടി രൂപയായിരുന്നു സിനിമയുടെ ബജറ്റ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചിത്രം പൂര്‍ത്തിയാകുമ്പോഴേക്കും ചെലവ് 170 കോടിയായി ഉയർന്നു. കൃത്യമായ പ്ലാനിംഗില്ലായ്മയും സംവിധാനത്തിലെ അലസതയുമാണ് ബജറ്റ് കൂടാൻ കാരണമെന്നാണ് നിര്‍മാതാവിന്റെ ആരോപണം.

അതേസമയം, മുരുഗദോസ് ഒരേസമയം ‘സിക്കന്ദര്‍’ എന്ന മറ്റൊരു സിനിമയും സംവിധാനം ചെയ്തതും ‘മദ്രാസി’യുടെ നിര്‍മ്മാണത്തെ ബാധിച്ചുവെന്നാണ് നിര്‍മാതാവ് ചൂണ്ടിക്കാണിക്കുന്നത്.

vachakam
vachakam
vachakam

നഷ്ടപരിഹാരമായി 10 കോടി രൂപ ആവശ്യപ്പെട്ട് നിര്‍മാതാവ് ബന്ധപ്പെട്ട സിനിമാ കൗണ്‍സിലിനെ സമീപിച്ചു. തുടര്‍ന്ന് ഇരുപക്ഷത്തെയും ചര്‍ച്ചയ്ക്ക് വിളിച്ചതോടെ പ്രശ്‌ന പരിഹാരത്തിലേക്ക് നീങ്ങുകയായിരുന്നു.

ഉടമ്പടിപ്രകാരം, ‘രമണ 2’ എന്ന തെലുങ്ക് ചിത്രത്തിന്‍റെ തിരക്കഥ മുരുഗദോസ് പ്രതിഫലം വാങ്ങാതെ നിര്‍മാതാവിന് തയ്യാറാക്കണമെന്നാണ് തീരുമാനമായത്.

വലിയ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ‘മദ്രാസി’ ബോക്‌സ് ഓഫീസില്‍ 98 കോടി രൂപ മാത്രമാണ് നേടിയത്. ചിത്രത്തിൽ ബിജു മേനോൻ, വിദ്യുത് ജാംവാല്‍, രുക്മിണി വസന്ത് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam