നടൻ കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. കുടുംബത്തോടും സുഹൃത്തുക്കളോടും കൂടിയുള്ള വിദേശയാത്രയ്ക്കിടെ പകർത്തിയ രസകരമായ റീലാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
മഞ്ഞ് നിറഞ്ഞ സ്ഥലത്ത് നിക്കർ മാത്രം ധരിച്ച് ഓടിയെത്തി മഞ്ഞിൽ കിടന്ന് മറിഞ്ഞ് കളിക്കുന്ന കുഞ്ചാക്കോ ബോബനെയാണ് വീഡിയോയിൽ കാണുന്നത്. ‘ഒരു ദുരൂഹ സാഹചര്യത്തില്‍ കിട്ടിയ തൊലിക്കട്ടി’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചത്.
വീഡിയോയ്ക്ക് താഴെ നിരവധി രസകരമായ കമന്റുകളാണ് നിറയുന്നത്. അതിൽ നടൻ ഷൈൻ ടോം ചാക്കോ നൽകിയ “നമ്മൾ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണെന്ന് തോന്നുന്നു” എന്ന കമന്റ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
അതേസമയം, കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം ഒരു ദുരൂഹ സാഹചര്യത്തിൽ ഉടൻ പുറത്തിറങ്ങാനിരിക്കുകയാണ്. സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, സജിൻ ഗോപു, ജാഫർ ഇടുക്കി തുടങ്ങി നിരവധി താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ദുവയ്ക്ക് കൂട്ടായി ഒരാള് കൂടി വരുന്നു; അടുത്ത അതിഥിയെ വരവേല്ക്കാന് ഒരുങ്ങി ദീപികയും
നസ്ലെന് സ്ക്രിപ്റ്റ് ഇഷ്ടമായില്ല?; ‘പ്രേമലു 2’ ഉപേക്ഷിച്ചു എന്ന സൂചന നൽകി ദിലീഷ്
തട്ടിപ്പുവീരൻ സുകേഷ് ചന്ദ്രശേഖറിനെ കുടുക്കാൻ ജാക്വിലിൻ ഫെർണാണ്ടസ്; 200 കോടി രൂപയുടെ കേസിൽ
ചോറും കാപ്പിയും ഉപേക്ഷിച്ചു, പകരം മുട്ടയും വെജിറ്റേറിയൻ ഭക്ഷണവും; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി