ജൂനിയർ എൻടിആറിനെ കാണാൻ തടിച്ചു കൂടി ജനക്കൂട്ടം; ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിലെ എസ്‌കലേറ്റർ തകർന്നു

MARCH 9, 2026, 12:22 AM

ബെംഗളൂരു: നടൻ ജൂനിയർ എൻടിആർ എത്തിയതിനെ തുടർന്ന് ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ തിരക്കിൽ സ്വകാര്യ ആശുപത്രിയിലെ എസ്‌കലേറ്റർ വരെ തകരാറിലായി. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. താരം ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം.

നടൻ എത്തിയതിനു പിന്നാലെ ആശുപത്രിക്ക് പുറത്ത് വലിയ ജനക്കൂട്ടം കൂടി. തുടർന്ന് ആരാധകർ പ്രവേശന കവാടത്തിലേക്ക് ഇരച്ചുകയറിയതോടെ സ്ഥിതി നിയന്ത്രണാതീതമാവുകയായിരുന്നു. ഇതിനിടെ ഒരു ആരാധകൻ എസ്‌കലേറ്ററിലേക്ക് വീഴുകയും മറ്റൊരാളുടെ സഹായത്തോടെ എഴുന്നേറ്റതിനാൽ മാത്രമാണ് തിരക്കിൽ നിന്ന് രക്ഷപ്പെട്ടത്. നടന് സുരക്ഷ ഒരുക്കാൻ താരത്തിന്റെ സുരക്ഷാസംഘം ഏറെ പണിപ്പെട്ടു. ഒടുവിൽ പൊലീസ് എത്തി ലാത്തി വീശിയതോടെയാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു. ആരാധകരുടെ അതിരുകടന്ന ആവേശം ആശങ്കാജനകമാണെന്ന് നിരവധി പേർ വിമർശിച്ചു. തമിഴ്നാട്ടിലെ വിജയ്യുടെ പരിപാടികളിലും, ഹൈദരാബാദിലെ അല്ലു അർജുൻ പരിപാടിയിലും, ബെംഗളൂരുവിലെ ആർസിബി റാലിയിലും സമാന സംഭവങ്ങൾ നടന്നതായി ചിലർ ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam